നിയമ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമിഷന്‍;കേസില്‍ ആരോപണ വിധേയനായ സിഐ എല്‍.സുധീരന് ഡിജിപിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

നിയമ വിദ്യാര്‍ഥിനിയെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ദാരുണ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തവിട്ട് സംസ്ഥാന മനുഷ്യാവകാശ കമിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ആലുവ റൂറല്‍ എസ്പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പിക്കണമെന്നാണ് ഉത്തരവ്.
കേസ് ഡിസംബര്‍ 27 ന് പരിഗണിക്കും.ഭര്‍ത്താവിന്റെ പീഡനമാണ് മരണകാരണമെന്നും സ്ഥലം പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമിഷന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ സ്‌റ്റേഷനില്‍ വച്ച് അപമാനിച്ചെന്ന് ആത്മഹത്യ കുറിപ്പിലെ പരാമര്‍ശത്തെ തുടര്‍ന്ന് സിഐ എല്‍.സുധീരന് ഡിജിപിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൊഫിയയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് ബുധനാഴ്ച തന്നെ സമര്‍പ്പിക്കാന്‍ കൊച്ചി റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുധീറിനോട് നേരിട്ട് ഹാജരാകാന്‍ അറിയിച്ചത്.
സംഭവത്തില്‍ പൊലീസ് സേനയ്ക്ക് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ സ്‌റ്റേഷനില്‍ വച്ച് അപമാനിക്കുകയാണ് സിഐ ചെയ്തതെന്നും നടപടിയെടുക്കണമെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചാണ് മൊഫിയ പര്‍വീന്‍ ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha























