എന്ത് അറിഞ്ഞിട്ടാണ് കോടതിയിലെത്തിയത്?; ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം

ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം. എന്ത് അറിഞ്ഞിട്ടാണ് കോടതിയിലെത്തിയതെന്നും ഹലാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ എന്നും കോടതി ആരാഞ്ഞു.
ഹലാല്‍ എന്താണെന്ന് മനസിലാക്കാതെയാണ് ഗുരുതര സ്വഭാവമുള്ള ആക്ഷേപം ഉന്നയിച്ചിരിക്കുന്നതെന്നും, കാര്യങ്ങള്‍ പരിശോധിക്കാതെയാണോ ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു.
ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന് ബോര്‍ഡുണ്ടെന്നും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുന്നതാണോ കുഴപ്പമെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ പ്രസാദം നിര്‍മാണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള
ശര്‍ക്കര ഉപയോഗിച്ചെന്നും ഇത് ഹൈന്ദവ വിശ്വാസത്തിനെതിരാണന്നും
ആരോപിച്ച് സംഘപരിവാര്‍ നേതാവ് എസ്.ജെ.ആര്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്കോടതി പരിഗണിച്ചത്.
അപ്പം - അരവണ നിര്‍മാണത്തിന് ഏറ്റവും പുതിയ ശര്‍ക്കരയാണ്
ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കോടതിയെ അറിയിച്ചു. കര്‍ശന നിലവാര പരിശോധക്ക് ശേഷമാണ്ശര്‍ക്കര സന്നിധാനത്തേക്ക്‌അയക്കുന്നത്.
നിര്‍മാണത്തിന് ശേഷം ഗുണനിലവാരം ഉറപ്പാക്കിയാണ് വിതരണം ചെയ്യുന്നതെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വിശദീകരിച്ചു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും, പി ജി അജിത് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.
https://www.facebook.com/Malayalivartha























