മൊഫിയയുടെ ആത്മഹത്യ... സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ്

നിയമവിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീനിന്റെ ആത്മഹത്യ കേസില്‍ ആരോപണ വിധേയനായ സിഐ എല്‍.സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. എന്നാല്‍ തീരുമാനം സ്വീകാര്യമല്ലെന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പറഞ്ഞു.
കുത്തിയിരിപ്പ് സമരം തുടര്‍ന്നാല്‍ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം എംപി ബെന്നി ബെഹനാന്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവര്‍ ഇപ്പോഴും ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
https://www.facebook.com/Malayalivartha























