Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കുട്ടിക്കടത്തിന് കൂട്ടുനിന്ന ഷിജു ഖാനെ കേസ് എടുത്ത് ജയിലില്‍ അടയ്ക്കണം; ശിശുക്ഷേമ സമിതിയില്‍ ഇതുപോലുള്ള നിയമവിരുദ്ധ സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍

24 NOVEMBER 2021 11:34 PM IST
മലയാളി വാര്‍ത്ത

കുഞ്ഞിനെ അനധികൃതമായി ദത്തു നൽകിയ സംഭവത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷ്യൻ കെ.സുധാകരൻ. അധോലോക തലവനായ ഷിജു ഖാനെതിരെ അറസ്റ്റ് ചെയ്ത് ജയിലടക്കണമെന്ന് കെ.സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. ഇതിനു മുമ്പും ശിശുക്ഷേമ സമിതിയിൽ ഇതുപോലുള്ള നിയമവിരുദ്ധ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നതിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്


ജന്മം നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുവേണ്ടി വലിയൊരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു അമ്മയായ അനുപമയ്ക്ക്. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വസിച്ചുകൊണ്ട് നിയമാനുസൃതമായി കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾക്ക് തങ്ങൾ വളർത്തിയ കുഞ്ഞിനെയും നഷ്ടമായി.
ഇതിനെല്ലാം ആരാണ് ഉത്തരവാദി?

ഒറ്റ ഉത്തരമേയുള്ളൂ, അഴിമതിയും, സ്വജന പക്ഷപാതവും കൊടികുത്തി വാഴുന്ന സംസ്ഥാനത്തെ ഭരണസംവിധാനം. അവരാണ് കൃത്രിമ രേഖകളുണ്ടാക്കി, ദത്തുമായി ബന്ധപ്പെട്ട നിബന്ധനകൾ കാറ്റിൽ പറത്തി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയത്. മറ്റൊരു കുഞ്ഞിനെ ലഭിക്കുമായിരുന്ന ആന്ധ്രാ ദമ്പതികൾക്ക് ആ അവസരം ഇല്ലാതാക്കിയതും ഈ നെറി കെട്ട ഭരണവർഗമാണ്. ആൺകുഞ്ഞു പെൺകുട്ടി ആയതിൽ തുടങ്ങി നിരവധി ക്രമക്കേടുകളാണ് ശിശു ക്ഷേമ സമിതി ഇക്കാര്യത്തിൽ നടത്തിയിട്ടുള്ളത്.
പാർട്ടിയുടെ ഉന്നത നേതാവായിരുന്ന വ്യക്തിയുടെ 'കുടുംബ മഹിമ' സംരക്ഷിക്കുന്നതിനു വേണ്ടി ഏറ്റവും അധാർമികമായ പ്രവർത്തികൾ ഏറ്റെടുത്തു നടപ്പിലാക്കിയത് ശിശുക്ഷേമ സമിതിയും അതിന്റെ തലപ്പത്തിരിക്കുന്ന ഷിജുഖാനുമാണ്.കുഞ്ഞിനുവേണ്ടി ശ്രീമതി ടീച്ചറുൾപ്പെടെയുള്ള നേതാക്കളെ വളരെ മുമ്പേ തന്നെ കണ്ട് ആവശ്യപ്പെട്ടിട്ടും ദത്തു നടപടികളുമായി മുന്നോട്ടു പോവുകയാണ് ഈ ക്രിമിനൽ സംഘങ്ങൾ ചെയ്തത്. മനുഷ്യക്കടത്തെന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്.
പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്ന അനുപമയ്ക്കെതിരെ ഇന്ന് പാർട്ടി നടത്തുന്ന സൈബർ അധിക്ഷേപങ്ങൾ ഏറ്റവും ഹീനമായ രീതിയിലുള്ളതാണ്, പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുകയും ഒപ്പം സദാചാര പോലീസിംഗ് നടത്തുകയും ചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം.ഒരുകാലത്ത് കൂടെ നിന്നവരെപോലും സിപിഎം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹം വിലയിരുത്തണം.

അമ്മമാരുടെ കണ്ണീര് സിപിഎമ്മിന് പുത്തരിയല്ല. അതു കൊണ്ട് തന്നെ ഒരു കുഞ്ഞിൻ്റെ പേരിൽ ഹൃദയം തകർന്ന രണ്ടമ്മമാരുടെ മനോവികാരം സിപിഎമ്മിനോ അണികൾക്കോ മനസ്സിലാകില്ല. ഇതിനു മുമ്പും ശിശുക്ഷേമ സമിതിയിൽ ഇതുപോലുള്ള നിയമവിരുദ്ധ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്‌. കുട്ടിക്കടത്തുകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണം.
ഈ അധോലോകത്തിന്റെ തലവനായ ഷിജു ഖാനെതിരെ കേസ് എടുക്കാനും, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും കോൺഗ്രസ്‌ ശക്തമായി ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (14 minutes ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (30 minutes ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (1 hour ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (2 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (11 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (12 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (12 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (13 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (13 hours ago)

Malayali Vartha Recommends