ശബരിമലയില്‍ വാടകനിരക്ക് കുറയ്ക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി; ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

ശബരിമലയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ വാടകനിരക്ക് കുറയ്ക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.
വാടക കുറയ്ക്കാന്‍ കരാറുകാര്‍സംഘംചേര്‍ന്ന് നീക്കം നടത്തുന്നതായി സംശയമുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വാണിജ്യസ്ഥാപനങ്ങള്‍ മുഴുവനായും ലേലത്തില്‍ പോയിട്ടില്ല. ഹോട്ടലുകളും കടകളും വാണിജ്യസ്ഥാപനങ്ങളും ലേലത്തില്‍ പോകാത്തത് തീര്‍ഥാടകര്‍ക്ക് അസൗകര്യവും ബോര്‍ഡിന് നഷ്ടവുമുണ്ടാക്കും.
216 കച്ചവടസ്ഥാപനങ്ങളില്‍ 70 എണ്ണമാണ് ലേലത്തില്‍ പോയത്. പമ്പയിലെ പൊതുടോയ്‌ലറ്റുകൾ മുഴുവനായും ലേലത്തില്‍ പോയിട്ടില്ല. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി നിര്‍ദേശിച്ചു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.
https://www.facebook.com/Malayalivartha

























