കുത്തനെ ഉയര്‍ന്ന് പച്ചക്കറി വില.... നേരിട്ടുള്ള ഇടപെടലുമായി സര്‍ക്കാര്‍ രംഗത്ത്... .അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയെത്തിക്കാന്‍ നടപടികള്‍ തുടങ്ങി

കുത്തനെ ഉയര്‍ന്ന് പച്ചക്കറി വില.... നേരിട്ടുള്ള ഇടപെടലുമായി സര്‍ക്കാര്‍ രംഗത്ത്... .അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയെത്തിക്കാന്‍ നടപടികള്‍ തുടങ്ങി.
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച് കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പാണ് വിപണിയിലെത്തിക്കുക. കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്നു മുതല്‍ പച്ചക്കറികള്‍ എത്തി തുടങ്ങും. ഒരാഴ്ചയ്ക്കുള്ളില്‍ വില കുറയുമെന്നും മന്ത്രി .
പച്ചക്കറിവില ഒരാഴ്ചയ്ക്കുള്ളില്‍ സാധാരണനിലയിലാക്കാനുള്ള സമഗ്രപദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയത്. പ്രാദേശികമായി അധികം ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കും. അതിലൂടെ സംഭരിക്കുന്ന പച്ചക്കറികള്‍ ഏകോപിപ്പിച്ച് പൊതുവിപണിയില്‍ എത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുംപെട്ട് പച്ചക്കറി ക്കൃഷി നശിച്ചുപോയവര്‍ക്ക് അടിയന്തരമായി പച്ചക്കറിത്തൈകള്‍ ലഭ്യമാക്കാനും കൃഷിമന്ത്രി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























