Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അനുപമയുടെ കുഞ്ഞിനെ ആന്ധ്രാക്കാര്‍ക്ക് ദത്ത് നല്‍കിയ കേസ്... കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതി ഉത്തരവ്, കുഞ്ഞിനെ കോടതിയില്‍ വച്ച് അനുപമ ഏറ്റു വാങ്ങി, ദത്തുമായി ബന്ധപ്പെട്ട് ആന്ധ്രാ ദമ്പതികള്‍ കുഞ്ഞിന്റെ പേരില്‍ രജിസ്റ്ററാക്കിയ സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്ത് അവര്‍ക്ക് തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു

25 NOVEMBER 2021 08:33 AM IST
മലയാളി വാര്‍ത്ത
പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ ആണ്‍കുഞ്ഞിനെ രേഖകളില്‍ തിരിമറി നടത്തി ആന്ധ്രാ ദമ്പതികള്‍ക്ക് ദത്തു നല്‍കിയ കേസില്‍ കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതി ജഡ്ജി കെ. ബിജു മേനോന്‍ ഉത്തരവിട്ടു. കുഞ്ഞിനെ ഹാജരാക്കാന്‍ ഉത്തരവിട്ടത് പ്രകാരം ശിശുക്ഷേമ സമിതി കുഞ്ഞിനെ കോടതിയില്‍ ബുധനാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ഹാജരാക്കി.

തുടര്‍ന്ന് അനുപമക്ക് കുഞ്ഞിനെ കൈമാറി. അനുപമയും അജിത്തും കോടതിയില്‍ ഹാജരായിരുന്നു. വിജയവാഡയില്‍ നിന്നെത്തിച്ച കുഞ്ഞിന്റെ ഡി എന്‍ എ ഫലം പോസിറ്റീവായതിനാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വെമ്പായം എ. ഹക്കിം ബുധനാഴ്ച കേസ് മുന്‍കൂറായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് അഡ്വാന്‍സ് ഹര്‍ജി സമര്‍പ്പിച്ചു.


തുടര്‍ന്ന് കേസ് ഉച്ച തിരിഞ്ഞ് പരിഗണിക്കാനായി മാറ്റി. ഇതിനിടെ കുഞ്ഞിന്റെയും മാതാപിതാക്കളായ തങ്ങളുടെയും ഡിഎന്‍എ ഫലം പോസിറ്റീവായതിനാല്‍ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അനുപമ ഹര്‍ജി ഫയല്‍ ചെയ്തു. അനുപമയുടെ ഹര്‍ജി കോടതി അനുവദിക്കുകയായിരുന്നു.


ദത്തുമായി ബന്ധപ്പെട്ട് ആന്ധ്രാ ദമ്പതികള്‍ കുഞ്ഞിന്റെ പേരില്‍ രജിസ്റ്റാക്കിയ സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്ത് അവര്‍ക്ക് തിര്യെ നല്‍കാനും കോടതി ഉത്തരവിട്ടു. വിജയവാഡയില്‍ നിന്നും കുഞ്ഞിനെ 2 ദിവസം മുമ്പ് കേരളത്തിലെത്തിച്ചിരുന്നു.



30 നകം കുഞ്ഞിന്റെയും അനുപമയുടെയും ഡിഎന്‍എ ഫലം ഹാജരാക്കാന്‍ കുടുംബ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കോടതിയുത്തരവ് പ്രകാരം ദത്തു നല്‍കിയതിന്റെ രേഖകള്‍ തിരുവനന്തപുരം കുടുംബക്കോടതിയില്‍ സി. ഡബ്ലു. സി ഹാജരാക്കി. കുഞ്ഞിനെ ഹാജരാക്കാന്‍ ആന്ധ്രാ ദമ്പതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കാണിച്ച റിപ്പോര്‍ട്ടും ഹാജരാക്കിയിരുന്നു. 30 നകം കുഞ്ഞിന്റെയും അനുപമയുടെയും ഡിഎന്‍എ ഫലം ഹാജരാക്കാന്‍ കുടുംബ കോടതി ജഡ്ജി കെ. ബിജു മേനോന്‍ ഉത്തരവിട്ടു.


മുഴുവന്‍ രേഖകളും ശിശുക്ഷേമ സമിതിയും സി. ഡബ്ലു. സി. യും 20 നകം ഹാജരാക്കാന്‍ തിരുവനന്തപുരം കുടുംബ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഉള്ള ദത്ത് ലൈസന്‍സ് , കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിലോ കൊണ്ടുവന്നേല്‍പ്പിച്ച നിലയിലോ ലഭിച്ചത് , ജനന സര്‍ട്ടിഫിക്കറ്റ് , അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് , കുഞ്ഞിനെ ദത്ത് നല്‍കുന്നത് വിളംബരം ചെയ്തുള്ള പത്രപ്പരസ്യം , ഡിഎന്‍എ പ്രൊഫൈല്‍ റിപ്പോര്‍ട്ട് , ദത്തിന് മുന്നോടിയായി പോലീസിന് നല്‍കിയ പരാതി റിപ്പോര്‍ട്ടടക്കമുള്ള സകല റെക്കോര്‍ഡുകളും സഹിതം സത്യവാങ്മൂലം ഹാജരാക്കണം.

ചട്ടങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായുള്ള കുട്ടിക്കടത്തിന് ശിശുക്ഷേമ സമിതിയെയും സി ഡബ്ലുസിയെയും തലസ്ഥാത്തെ കുടുംബക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദത്ത് ലൈസന്‍സിന്റെ കാലാവധി തീര്‍ന്നതിന് ശേഷമാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് റെക്കോര്‍ഡുകള്‍ പരിശോധിച്ച് കണ്ടെത്തിയ ജഡ്ജി കെ. ബിജു മേനോന്‍ രണ്ട് സ്ഥാപനങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.


ലൈസന്‍സ് പുതുക്കാത്തതിന്റെ കാരണം വിശദമാക്കാനും കോടതി ഉത്തരവിട്ടു. കുഞ്ഞ് എങ്ങനെ ശിശുക്ഷേമ സമിതിയിലെത്തിയെന്നതടക്കമുള്ള തുടര്‍ നടപടികളടക്കം മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.


ദത്തുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പ് മെമ്പര്‍ സെക്രട്ടറി സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2003 ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) കേരള ചട്ടം 58 പ്രകാരമുള്ള ഹര്‍ജിയിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ രണ്ടു സ്ഥാപനങ്ങളും ഏറ്റുവാങ്ങിയത്. 2021 സെപ്റ്റംബര്‍ 6 നാണ് മിസലേനിയസ് സിവിള്‍ ആപ്ലിക്കേഷന്‍ 18/2021 നമ്പരായി കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഒക്ടോബര്‍ 23 നാണ് അനുപമ കക്ഷി ചേരല്‍ ഹര്‍ജിയും ഡിഎന്‍എ പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചത്.   "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (16 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (2 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (2 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (12 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (12 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

Malayali Vartha Recommends