Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

നന്ദിയെന്ന വാക്ക് പറയാതെ... സഹന സമരം നടത്തി കുഞ്ഞിനെ നേടിയെന്ന് പറഞ്ഞ് അനുപമ കൈയ്യടി നേടുമ്പോഴും മറന്ന് പോകരുത്; അനുപമയുടെ കുഞ്ഞിനെ തിരികെ കിട്ടാനുള്ള ശ്രമങ്ങള്‍ക്ക് ജീവന്‍ വച്ചത് മന്ത്രി വീണാ ജോര്‍ജ് അനുപമയെ വിളിച്ച ശേഷം; ഞാനും ഒരമ്മയാണ് അനുപമയുടെ വികാരം എനിക്കറിയാം; കൈവിടുമായിരുന്ന കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുമ്പോള്‍

25 NOVEMBER 2021 08:55 AM IST
മലയാളി വാര്‍ത്ത

അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ കിട്ടിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. എല്ലാ വെല്ലുവിളികളേയും അതിജീവിച്ചാണ് വളരെ പെട്ടന്ന് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടിയത്. സമരം നടത്തി കുഞ്ഞിനെ നേടിയെന്ന് പറയുമ്പോഴും വനിത ശിശുവികസന വകുപ്പ് ഇടപെട്ടില്ലായിരുന്നെങ്കില്‍ അനുപമയ്ക്ക് ഇത്രവേഗം കുഞ്ഞിനെ തിരികെ കിട്ടില്ലായിരുന്നു.

മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുപമയുടെ വിഷയത്തില്‍ ഇടപെടുന്നത്. അനുപമയെ മന്ത്രി ഫോണില്‍ വിളിച്ച് സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ഞാനും ഒരമ്മയാണെന്നും അനുപമയുടെ വികാരം അറിയാമെന്നും മന്ത്രി അറിയിച്ചു. കുഞ്ഞിനെ തിരികെ കിട്ടാന്‍ നടപടിയെടുക്കുമെന്നും, വീഴ്ച വരുത്തിയോയെന്ന് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

 



സ്വന്തം കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്നുള്ള അനുപമയുടെ ആവശ്യത്തിന്‍മേല്‍ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് രണ്ട് നടപടികളാണ് സ്വീകരിച്ചത്. അതിലൊന്ന് ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. അതനുസരിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ അന്വേഷണം നടത്തി. ഇന്ന് റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു.

രണ്ടാമത്തേത് നിയമപരമായ നടപടിയാണ്. അനുമപയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി വഞ്ചിയൂര്‍ കോടതിയില്‍ അവസാനഘട്ടത്തിലായിരുന്നു. ഉടന്‍ ഇടപെട്ടില്ലെങ്കില്‍ സങ്കീര്‍ണമായ നിയമ നടപടിയിലേക്ക് പോയി കുഞ്ഞിനെ കിട്ടാത്ത അവസ്ഥയിലാകുമായിരുന്നു. അതിലേക്ക് അനുപമയെ തള്ളിവിടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അനുപമയുടെ ആവശ്യം സംബന്ധിച്ചും കുഞ്ഞിനെ ലഭിക്കുന്നത് സംബന്ധിച്ചും സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി അടിയന്തരമായി പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇതോടൊപ്പം വകുപ്പ് അന്വേഷണം നടത്തുന്ന വിവരവും കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തത്. സങ്കീര്‍ണമായ കേസില്‍ ഉചിതമായ നിലപാടെടുത്ത സര്‍ക്കാരിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു.



കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഓഫീസിലെത്തിയും മന്ത്രിയെ അനുപമ കണ്ടിരുന്നു. തുടര്‍ന്നാണ് ആന്ധ്രാ പ്രദേശില്‍ നിന്നും കുഞ്ഞിനെ എത്രയും വേഗം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

ആന്ധ്രാപ്രദേശില്‍ നിന്നും അനുപമയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിനെ കൊണ്ടുവരാനുള്ള നിയമ പ്രശ്‌നങ്ങള്‍ വനിത ശിശുവികസന വകുപ്പ് പരിഹരിച്ചു. കുഞ്ഞിനെ കൊണ്ടുവന്നയുടന്‍ കാലതാമസം വരാതെ ഡിഎന്‍എ പരിശോധന നടത്തി. മാത്രമല്ല 24 മണിക്കൂറിനകം ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുകയും ചെയ്തു. ഡിഎന്‍എ ഫലം വന്നയുടനെ കുഞ്ഞിനെ അനുപമയ്ക്ക് കാണാന്‍ വകുപ്പ് തന്നെ മുന്‍കൈയെടുത്തു. മാത്രമല്ല ഒട്ടും കാലതാമസം കൂടാതെ അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കുന്നതിന് വേണ്ടി നിയമ വിദഗ്ധരുമായി ആലോചിച്ച് കോടതിക്ക് മുമ്പാകെ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിനാലാണ് അനുപമയ്ക്ക് ഇന്ന് തന്നെ കുഞ്ഞിനെ ലഭിച്ചത്. ഈ മാസം മുപ്പതിന് വച്ചിരുന്ന കേസാണ് ഇന്ന് തീര്‍പ്പാക്കി അനുപമയ്ക്ക് കുഞ്ഞിനെ ലഭിച്ചത്.

 



അങ്ങനെ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ കാര്യം നടപ്പിലാക്കി. അനുപമയ്ക്ക് കുഞ്ഞിനെ നല്‍കി, ഒപ്പം അന്വേഷണ റിപ്പോര്‍ട്ടും ലഭിച്ചു. ഇത് പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.

അവസാനം അനുപമയും അജിത്തും ഹാപ്പിയായി സമരം അവസാനിപ്പിച്ചു. തങ്ങള്‍ ഒരിക്കലും കിട്ടില്ലെന്ന് കരുതിയ കുഞ്ഞിനെ തിരികെ ലഭിച്ചിരിക്കുകയാണ്. പൊന്നേമനയെ വാരിപ്പുണര്‍ന്ന് സന്തോഷം പങ്കുവച്ചു. ചാനലുകള്‍ക്കും സമര പോരാളികള്‍ക്കും ഒക്കെ നന്ദി പറഞ്ഞു. പക്ഷെ കുഞ്ഞിനെ വേഗത്തില്‍ ലഭിക്കാന്‍ വലിയ ഇടപെടലുകള്‍ നടത്തിയ വനിത ശിശുവികസന വകുപ്പിനോ മന്ത്രി വീണാ ജോര്‍ജിനോ എന്തിന് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയ്‌ക്കോ ഒരു നന്ദിയും പറഞ്ഞില്ല. അതേസമയം കോടതി വിധിയില്‍ പോലും പറഞ്ഞു, ഇത്രയും സെന്‍സിറ്റീവായ കേസില്‍ വളരെ പോസിറ്റിവായ നിലപാടെടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നു എന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (14 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (2 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (2 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (12 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (12 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

Malayali Vartha Recommends