കൊലച്ചതിയായിപ്പോയി.. അംബാനി ഗ്രൂപ്പിന്റെ പതനവും അദാനി ഗ്രൂപ്പിന്റെ കുതിച്ച് കയറ്റവും വിളിച്ചോതുന്ന റിപ്പോര്‍ട്ട് പുറത്ത്; മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന നേട്ടം സ്വന്തമാക്കി; മോദിയുടെ പ്രിയ കൂട്ടുകാരന് വച്ചടി വച്ചടി കയറ്റം

മറ്റൊന്നും നോക്കേണ്ട നമ്മുടെ വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും നോക്കിയാല്‍ മതി. രണ്ടും അദാനിയുടെ കൈകളിലാണ്. ഇതുപോലെയാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും അദാനിയുടെ കരുത്ത്. നരേന്ദ്ര മോദിയുടെ പ്രിയ കൂട്ടുകാരന്റെ വളര്‍ച്ച ലോകം മുട്ടെയാണ്. അതേസമയം ഒരു കാലത്ത് ഇന്ത്യ കീഴടക്കിയിരുന്ന അംബാനി പുറകോട്ട് പോകുകയും ചെയ്തു.
മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 2020 മാര്‍ച്ചില്‍ 4.91 ബില്യണ്‍ ഡോളറായിരുന്ന അദാനിയുടെ സമ്പത്ത് നിലവില്‍ 83.89 ബില്യണ്‍ ഡോളറാണ്. 20 മാസത്തിനിടെ 1808 ശതമാനത്തിന്റെ വര്‍ദ്ധനവ്.
ഒരു വര്‍ഷത്തിനിടെ 14.3 ബില്യണ്‍ ഡോളറാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ അംബാനിക്ക് കൂട്ടിച്ചേര്‍ത്തത്. ഇതോടെയാണ് അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമനായത്.
അംബാനിയും അദാനിയും തമ്മിലുള്ള മത്സരത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കുമെന്ന് ബിസിനസ് ലോകം പ്രവചിച്ചിരുന്ന ആ നിമിഷമാണ് യാഥാര്‍ഥ്യമായത്. റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കി വ്യവസായി ഗൗതം അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അദാനി ഗ്രൂപ്പിന്റ ഓഹരികളില്‍ ഉണ്ടായ വന്‍ കുതിച്ചുചാട്ടവും റിലയന്‍സ് നേരിട്ട തിരിച്ചടിയുമാണ് ഗൗതം അദാനിക്ക് അംബാനിയെ മറികടക്കാന്‍ സഹായകരമായത്.
അദാനി എന്റര്‍െ്രെപസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്‌സ് & സെസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ അദാനി ഗ്രൂപ്പിന് കീഴിലുണ്ട്.
കോവിഡ് കാലത്താണ് അദാനിയുടെ സമ്പത്ത് വന്‍തോതില്‍ വളര്‍ന്നത്. 2020 മാര്‍ച്ച് 18ന് അദ്ദേഹത്തിന്റെ മൊത്തം ആസ്തി ഏകദേശം 4.91 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍, ഇപ്പോഴത് 90 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 1800 ശതമാനത്തിലധികമാണ് വര്‍ധിച്ചത്.
അതേസമയം അംബാനിയുടെ പതനവും കണ്ടുതുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ മുകേഷ് അംബാനി തന്റെ സ്വത്തുക്കള്‍ വീതംവെക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെന്ന് സൂചന. വര്‍ഷങ്ങളായി ഇതിനായി വിവിധ വഴികള്‍ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്. തന്റെ 208 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്രാജ്യം വീതംവെക്കുമ്പോള്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരിക്കാനുള്ള നീക്കങ്ങളാണ് 64കാരനായ അംബാനി നടത്തുന്നത്.
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥരായ വാള്‍ട്ടണ്‍ ഫാമിലി സ്വത്ത് കൈമാറിയ രീതി തന്നെയാവും മുകേഷ് അംബാനിയും പിന്തുടരുക. മുഴുവന്‍ സ്വത്തുക്കളും ട്രസ്റ്റിന്റെ ഘടനയുള്ള സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുകയാവും അംബാനി ചെയ്യുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും.
മുകേഷ് അംബാനിക്കും നിത അംബാനിക്കും മൂന്ന് മക്കള്‍ക്കും സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടാവും. അംബാനിയുടെ വിശ്വസ്തര്‍ ഉപദേശകരായും ട്രസ്റ്റില്‍ ഇടംപിടിക്കും. ഓയില്‍ റിഫൈനറില്‍ മുതല്‍ ഇകോമേഴ്‌സ് വരെ വ്യാപിച്ച് കിടക്കുന്ന റിലയന്‍സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധരുടെ സംഘവുമുണ്ടാകും.
നേരത്തെ 2005ല്‍ പിതാവ് ധീരുഭായി അംബാനി വളര്‍ത്തിയെടുത്ത 90,000 കോടി രൂപ ആസ്തിയുള്ള റിലയന്‍സ് വ്യവസായ ശൃംഖലയുടെ വീതംവെച്ചപ്പോള്‍ വലിയ തര്‍ക്കം ഉടലെടുത്തിരുന്നു. തുടര്‍ന്ന് അമ്മ കോകില ബെന്നിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തര്‍ക്കം അവസാനിപ്പിക്കാന്‍ സാധിച്ചത്.
അംബാനി ഗ്രൂപ്പിലെ വീതംവയ്പ്പിന് പിന്നാലെ തളര്‍ത്തുന്ന വാര്‍ത്തയാണ് അദാനിയുടെ കുതിച്ചുകയറ്റം.
"
https://www.facebook.com/Malayalivartha
























