Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എമ്മിന്റെ ദേശീയ നേതാക്കളെ വെട്ടിയൊതുക്കി... 75 വയസ് എന്ന മാനദണ്ഡം പിണറായിക്ക് വേണ്ടി വഴിമാറുന്നു... ദേശീയ നേതാവായ എസ് രാമചന്ദ്രന്‍ പിള്ള വരെ പുറത്താകുമ്പോഴാണ് പിണറായി ' അകത്താവുന്നത്... പിണറായി സി പി എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാവുമോ?

25 NOVEMBER 2021 10:31 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എമ്മിന്റെ ദേശീയ നേതാക്കളെ വെട്ടിയൊതുക്കി. 75 വയസ് എന്ന മാനദണ്ഡം പിണറായിക്ക് വേണ്ടി വഴിമാറുന്നു. ദേശീയ നേതാവായ എസ് രാമചന്ദ്രന്‍ പിള്ള വരെ പുറത്താകുമ്പോഴാണ് പിണറായി ' അകത്താവുന്നത്.

സി പി എമ്മില്‍ വീണ്ടും അമര്‍ഷത്തിന്റെ കേളികൊട്ടുയര്‍ത്തിയാണ് പ്രമുഖ നേതാക്കളില്‍ പലരും കമ്മിറ്റികളില്‍ നിന്നും പുറത്തു പോകുന്നത്. 75 വയസ് എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ നേതാക്കള്‍ പുറത്തു പോകുന്നത്.

 



പിണറായി വിജയന്‍ ഒഴികെയുള്ള സി പി എമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം വിവിധ കമ്മിറ്റികളില്‍ നിന്നും ഈ സമ്മേളനത്തോടെ പുറത്താകും.

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ 88 അംഗങ്ങളാണുള്ളത്. ഇതില്‍ പിണറായി വിജയന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി.പി.വാസുദേവന്‍, സി.പി.നാരായണന്‍, പി.കരുണാകരന്‍, എം.എം.മണി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.പി.സഹദേവന്‍, ജി. സുധാകരന്‍, കെ.ജെ.തോമസ് എന്നിവര്‍ 75 വയസ് പൂര്‍ത്തിയായവരും കഴിഞ്ഞവരുമാണ്.

 



നാലുപേര്‍ 80 വയസു പിന്നിട്ടു. പിണറായി വിജയന് 76 ആയി. പുതിയ നിബന്ധനയില്‍ മുഖ്യമന്ത്രിക്ക് ഇളവുണ്ടാകും. പിണറായി വിജയന്‍ പിബി അംഗവും വൈക്കം വിശ്വനും പി.കരുണാകരനും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണ്.

ഇതില്‍തന്നെ ആനത്തലവട്ടം ആനന്ദനും പി.കരുണാകരനും വൈക്കം വിശ്വനും കെ.ജെ.തോമസും എം.എം.മണിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ്. പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കും 75 കഴിഞ്ഞു. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിലെ പ്രത്യേക ക്ഷണിതാക്കളില്‍ പലര്‍ക്കും 75 കഴിഞ്ഞു. പ്രായപരിധി വരുന്നതോടെ ജില്ലാകമ്മിറ്റികളില്‍നിന്നും പ്രമുഖ നേതാക്കള്‍ ഒഴിവാക്കപ്പെടും.

 

 

75 വയസ് പൂര്‍ത്തിയായവര്‍ ഒഴിവാകുന്നതോടെ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം കമ്മിറ്റികളില്‍ ലഭിക്കും. എല്ലാ കമ്മിറ്റികളിലും 40 വയസിനു താഴെയുള്ളവരെ ഉള്‍പ്പെടുത്താനാണു തീരുമാനം. ഏരിയാ കമ്മിറ്റികളില്‍ 40 വയസ്സില്‍ താഴെ രണ്ടു പേരെന്നതു നിര്‍ബന്ധമാക്കും. ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉള്‍പ്പെടുത്തും. എല്ലാ കമ്മിറ്റികളിലും 10 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനും തീരുമാനമായി.

പ്രമുഖ നേതാക്കളില്‍ പലരും പിണറായിയുടെ അപ്രമാദിത്വത്തില്‍ മുമ്പേ അസ്വസ്ഥരാണ്.ജി.സുധാകരനെ പോലുള്ള നേതാക്കള്‍ പിണറായിക്കെതിരെ പരസ്യമായി പ്രതികരിക്കുന്നില്ല എന്നേയുള്ളു. അത്തരത്തില്‍ പ്രതികരിച്ചാല്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ട്. പാര്‍ട്ടിയില്‍ നിലനില്‍ക്കണമെങ്കില്‍ പിണറായിയുടെപ്രാമാണിത്വം അംഗീകരിക്കണം എന്നതാണ് അവസ്ഥ.



കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പോടെ പിണറായി വിജയന്‍ ദേശീയ തലത്തില്‍ ഇരിപ്പുറപ്പിച്ചിരുന്നു. പിണറായി രണ്ടാം വട്ടവും അധികാരത്തിലെത്തുമെന്ന് യച്ചൂരി പോലും പ്രതീക്ഷിച്ചതല്ല. അത് സാധ്യമായതോടെ യച്ചൂരിയുടെ രാജ്യസഭാംഗത്വം പോലും അസ്തമിച്ചു.


കേരളത്തില്‍ രാജ്യസഭാംഗത്വം ഒഴിവു വന്നപ്പോള്‍ അത്യ യച്ചൂരിക്ക് നല്‍കാതിരിക്കാന്‍ പിണറായി പ്രത്യേകം ശ്രദ്ധിച്ചു.

യച്ചൂരി വി.എസിന്റെ ആരാധകനും അദ്ദേഹത്തെ പരസ്യമായി അനുകൂലിച്ചിരുന്ന വ്യക്തിയുമാണ്. ലാവ്‌ലിന്‍ കേസില്‍ പിണറായി പ്രതിസ്ഥാനത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെ യച്ചൂരി കരുക്കള്‍ നീക്കിയിരുന്നു. ഇക്കാര്യം പിണറായിക്കിറയാം. പാര്‍ട്ടിയെ കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തിച്ചതോടെ ആര്‍ക്കും പിണറായിയെ ചോദ്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം സംജാതമായി.



ഏതായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന കാലത്ത് സി പി എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പിണറായി അവരോധിതനായാലും അത്ഭുതപ്പെടാനില്ല. അത്ര മാത്രം ജനപ്രിയനായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (13 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (59 minutes ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (2 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (2 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (12 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (12 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

Malayali Vartha Recommends