മോഫിയയ്ക്ക് നീതി കിട്ടിയില്ല, ഇനിയെങ്കിലും നീതി കിട്ടണമെന്ന് എം എൽ എ! ഉദ്യോഗസ്ഥർ കരുണ കാണിച്ചിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു.. നേതാക്കൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് മോഫിയയുടെ 'അമ്മ... നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നടത്തുന്ന ആലുവ പൊലീസ് സ്‌റ്റേഷൻ ഉപരോധം രണ്ടാം ദിവസത്തിൽ

സ്ത്രീധന പീഡനത്തെതുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് സി ഐ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. മോഫിയ പർവീണിന്റെ ആത്മഹത്യാകുറിപ്പിൽ തന്നോട് മോശമായി പെരുമാറിയ സി ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്ന് മോഫിയയുടെ പിതാവ് പറഞ്ഞിരുന്നു.
മോഫിയയുടെ ഭർത്തൃവീട്ടുകാർക്കെതിരെ കേസെടുത്തിട്ടും സി ഐ സുധീറിനെതിരെ നടപടി വരാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും മുസ്ലീം ലീഗും അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ആലുവ സി ഐ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം രണ്ടാം ദിവസത്തിൽ കടക്കുകയാണ്.
സി ഐ സുധീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. രാവിലെ പതിനൊന്ന് മണിക്ക് റൂറൽ എസ് പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.
സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അൻവർ സാദത്ത് എം എൽ എ പറഞ്ഞു. മരണത്തിന് മുൻപ് മോഫിയയ്ക്ക് നീതി കിട്ടിയില്ലെന്നും, ഇനിയെങ്കിലും നീതി കിട്ടണമെന്നും എം എൽ എ കൂട്ടിച്ചേർത്തു. സമരം തുടരുന്ന നേതാക്കളെ കാണാൻ മോഫിയയുടെ മാതാവ് ആലുവ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് ഉദ്യോഗസ്ഥർ കരുണ കാണിച്ചിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് മാതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha
























