ദത്ത് നടപടിയില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് അനുപമ.... കുട്ടി കൂടെയുള്ളതിനാല്‍ സമര രീതിയില്‍ മാറ്റമുണ്ടാകും, സമര സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമര രീതി പ്രഖ്യാപിക്കുക

ദത്ത് നടപടിയില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് അനുപമ. കുട്ടി കൂടെയുള്ളതിനാല്‍ സമര രീതിയില്‍ മാറ്റമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. സമര സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമര രീതി പ്രഖ്യാപിക്കുക.
നീതി കിട്ടാത്ത നാടായി കേരളം മാറിയെന്നും, ദത്ത് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കണമെന്നും അനുപമ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ കുഞ്ഞിനെ തിരികെ കിട്ടാനായി നവംബര്‍ 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിയ്ക്ക് മുന്നില്‍ സമരം ആരംഭിച്ചത്.
കുട്ടിയെ ഇന്നലെ തിരികെ കിട്ടിയെങ്കിലും, തന്നില്‍ നിന്ന് അവനെ അകറ്റിയവര്‍ക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെയും, സി ഡബ്ല്യൂ സി ചെയര്‍പേഴ്സണ്‍ സുനന്ദയ്ക്കെതിരെയും നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം.
https://www.facebook.com/Malayalivartha
























