വീട്ടില്‍ അതിക്രമിച്ച് കയറി പത്തു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 46 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പാലക്കാട് പട്ടാമ്പിയിൽ വീട്ടില്‍ അതിക്രമിച്ച് കയറി പത്തു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 46 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. എഴുവന്തല കാട്ടിരിക്കുന്നത്ത് ആനന്ദനെയാണ് (47) പട്ടാമ്ബി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്.
പിഴസംഖ്യ ഇരക്ക് നല്‍കാനും വിധിച്ചു. 2018ല്‍ നടന്ന സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ദീപകുമാര്‍, മനോഹരന് എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 15 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്. നിഷ ഹാജരായി. നഷ്ടപരിഹാരത്തുക ഇരക്ക് നല്കാന് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























