കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി... കെഎസ്ആര്‍ടിസി ഇന്നു മുതല്‍ തമിഴ്‌നാട്ടിലേക്ക് സര്‍വീസ് പുനരാരംഭിക്കും, ഗതാഗത മന്ത്രി ആന്റണി രാജു ആറിന് തമിഴ്‌നാട് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്‌നാട് അനുമതി നല്‍കിയത്

കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി... കെഎസ്ആര്‍ടിസി ഇന്നു മുതല്‍ തമിഴ്‌നാട്ടിലേക്ക് സര്‍വീസ് പുനരാരംഭിക്കും.
കോവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം കര്‍ണാടകത്തിലേക്ക് സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും തമിഴ്‌നാട് ഇതുവരെ അനുമതി നല്‍കിയിരുന്നില്ല.
തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ആറിന് തമിഴ്‌നാട് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്‌നാട് അനുമതി നല്‍കിയത്.
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് ബസ് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha

























