Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ പുരാവസ്തു തട്ടിപ്പുവീരന്‍ മോന്‍സന്‍ മാവുങ്കന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരെ കേസ്...

01 DECEMBER 2021 10:15 AM IST
മലയാളി വാര്‍ത്ത

ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ പുരാവസ്തു തട്ടിപ്പുവീരന്‍ മോന്‍സന്‍ മാവുങ്കന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരെ കേസ്. മോന്‍സന്‍ അകത്തായിട്ടും സര്‍ക്കാരും പോലീസും രക്ഷപ്പെടുത്തിയ അനിതയെ വൈകാതെ നാട്ടിലെത്തിക്കും.


മോന്‍സനെതിരേ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രങ്ങളും അനിത പുറത്തുവിട്ടതിലാണ് അനിത പുല്ലയിലിനെതിരേ കേസെടുത്തിരിക്കുന്നത്.

 



മോന്‍സന്‍ ബലാല്‍സംഗം ചെയ്തയായി പരാതി പറഞ്ഞ യുവതി തന്നെയാണ് അനിതക്കെതിരേ പരാതി നല്‍കിയത്. ബലാല്‍സംഗ കേസിലെ ഇരയും പേരും വിലാസവും ചിത്രവും പുറത്തുവിടാന്‍ പാടില്ലെന്ന നിയമമുണ്ടായിരിക്കെയാണ് അനിത ഇവരുടെ പേരും ചിത്രവും പുറത്തുവിട്ടത്.

മുന്‍ പോലീസ് മേധാവി ലോക്നാഥ് ബഹ്റ ഉള്‍പ്പെടെയുള്ള സംസ്ഥാന പോലീസ് മേധാവികളുടെ ഉറ്റകൂട്ടുകാരിയ അനിത പുല്ലയിലിനെ ഇറ്റലയില്‍ നിന്നും നാട്ടിലെത്തിക്കാത്തതില്‍ പരസ്യമായ വിമര്‍ശനം ഉയരുന്നതിനിടെയയാണ് അനിതയ്ക്കെതിരെ കേസ്. മോന്‍സണെ ബഹ്റ ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിയ അനിത മാവുങ്കലിലെ മോന്‍സന്‍ കേസില്‍ നേരിട്ട് നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ല.



മാത്രവുമല്ല മോന്‍സന്റെ സ്ഥാപനത്തില്‍ നടന്ന അനാശാസ്യ സംഭവങ്ങളെല്ലാം അനിതയ്ക്ക് പങ്കുണ്ടായിരുന്നുവെന്നും അനിതയും മോന്‍സണും തമ്മില്‍ തെന്നിപ്പിരിയാനും മോന്‍സനെ ഒറ്റുകൊടുക്കാനും കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല.



മോന്‍സണ് പെണ്‍വാണിഭമുണ്ടെന്നും നിരവധി യുവതികള്‍ ഇവിടെ വന്നുപോകുന്നുണ്ടെന്നും അനിതയ്ക്ക് കൃത്യമായി അറിയാമായിരുന്നു. വനിതകളെ എത്തിക്കുന്നതില്‍ അനിതയ്ക്കു പങ്കാളിത്തമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ എത്തിച്ചിരുന്നത് ഇവരുടെ താല്‍പര്യത്തിലായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.




മോന്‍സന്റെ സ്ഥാപനത്തില്‍ തിരുമ്മിനും സുഖചികിത്സയ്ക്കും വന്നുപോയിരുന്ന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചും അനിത പുല്ലയിലിന് വ്യക്തമായ ബോധ്യവും അറിവുമുണ്ടായിരുന്നുവെന്നാണ് സൂചന.

മോന്‍സന്‍ മാസങ്ങളായി അകത്തുകിടക്കുകയും അനിത ഇറ്റലിയില്‍ സസുഖം വാഴുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പിനിടെയാണ് ബലാല്‍സംഗകേസിലെ ഇരയുടെ പേര് അനിത പുറത്തുവിട്ടത്. മോന്‍സന്റെ സ്ഥാപനം നടത്തിപ്പില്‍ അനിത പുല്ലയിലിന് പങ്കുണ്ടോ എന്നതുള്‍പ്പെടെ വിവരങ്ങളില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.



തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തും ഡിജിപിയുടെ മുറിയിലും ഐജിയുടെ മുറിയിലും നിത്യസന്ദര്‍ശകയായി അനിത മാറിയതെങ്ങനെയെന്നതിലും ദുരൂഹതയുണ്ട്.


മോന്‍സന്റെ പീഢനത്തിനിരയായി യുവതിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നാണ് പോലീസ് നല്‍കുന്നവിവരം.



മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിനെ നേരിട്ടു വിളിച്ചുവരുത്താതെ വീഡിയോ കോള്‍വഴിയാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിയുകയും മോന്‍സന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അനിതയെ ചോദ്യം ചെയത്. എന്നാല്‍ അനിതയെ വിളിച്ചുവരുത്തണമെന്ന ആവശ്യത്തെ പോലീസിലെ ഉന്നതര്‍ തടയിട്ടതില്‍ ദുരൂഹതയേറെയാണ്.


മോന്‍സന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. മോന്‍സന്റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടര്‍ന്നതിലും ദുരൂഹതയേറെയാണ്. ഈ കാലയളവിലാണ് അനിത മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെ മ്യൂസിയത്തിന്റെ പൊലിമ വിവരിച്ച് കലൂരിലെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. മാത്രവുമല്ല അനിതയും മോന്‍സണും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.





മാത്രവുമല്ല ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റില്‍ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത പുല്ലയില്‍ സജീവമായിരുന്നു. മോന്‍സനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം മോന്‍സന്റെ അടുത്ത സുഹൃത്തായ ഐജി ലക്ഷണണയുമായി അനിത പുല്ലയില്‍ നടത്തിയ വാട്സ് ആപ് ചാറ്റും പുറത്ത് വന്നിരുന്നു.മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം അറിഞ്ഞില്ലെന്ന് മൊഴി നല്‍കിയ അനിത, തെറ്റിപ്പിരിഞ്ഞ ശേഷമാണ് തട്ടിപ്പുകാരനെന്ന് അറിഞ്ഞതെന്നും അന്വേഷണ സംഘത്തോട് പറയുകയുണ്ടായി. ഐജി ലക്ഷ്മണയുമായി അനിത നടത്തിയ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നതോടെയാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായത്.

"



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (24 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (26 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (38 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends