Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ആര്‍ടിപിസിആര്‍ എടുത്ത് മുടിയും... ഹലാല്‍ ശര്‍ക്കര വിവാദത്തിനെതിരെ ഫുഡ് ഫെസ്റ്റ് നടത്തി ആഘോഷമാക്കി ഡിഫിക്കാര്‍; ഇപ്പോള്‍ ഹലാല്‍ കേള്‍ക്കാനില്ല; മതത്തിന്റെ പേരില്‍ ആയിരക്കണക്കിന് അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിനെടുക്കുന്നില്ലെന്ന് പരാതി; കര്‍ശന നിലപാടുമായി സര്‍ക്കാര്‍

01 DECEMBER 2021 08:55 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ ഹലാല്‍ ശര്‍ക്കര വിവാദം കെട്ടടങ്ങിയ മട്ടാണ്. ഡിഫിക്കാര്‍ കുറേ ബീഫും പന്നിയിറച്ചിയും തിന്നത് മിച്ചം. മാത്രമല്ല മുരുകന്‍ കാട്ടാക്കടയ്ക്കും അതിലൊരു വിഹിതം കിട്ടി. കോണ്‍ഗ്രസുകാരും ഡിഫിക്കാരും ഫുഡ് ഫെസ്റ്റ് ഏറ്റെടുത്തതോടെ ആര്‍ക്കും വേണ്ടാതായി ഹലാല്‍.

ഇപ്പോഴിതാ വാക്‌സിനാണ് താരം. ഒമിക്രോണ്‍ വന്നതോടെ വാക്‌സിനെടുക്കാന്‍ മടിച്ച പലരും വാക്‌സിന്‍ എടുത്തു തുടങ്ങി. വിളിച്ച് കൊടുത്തിട്ടും വേണ്ടായെന്ന നിലപാടെടുത്തവര്‍ ഇപ്പോള്‍ വാക്‌സിന്‍ കിട്ടാനില്ലെന്ന പരാതിയാണ് പറയുന്നത്. അതിനിടെ മതത്തിന്റെ പേരില്‍ വാക്‌സിനെടുക്കാന്‍ മടിക്കുന്ന ആയിരക്കണക്കിന് അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെന്നാണ് കണക്ക്. വിവരോം വിദ്യാഭ്യാസവുമുള്ളവരാണിവര്‍.

 



കൊറോണയ്ക്ക് ജാതിയും മതവുമില്ലാത്തതിനാല്‍ അതറിയാവുന്ന നല്ല വിശ്വാസികളെല്ലാം വാക്‌സിനെടുത്തിട്ടുണ്ട്. പക്ഷെ നാടിനെ ആപത്തില്‍ തള്ളിവിടാനായി ഇപ്പോഴും ചിലര്‍ വാക്‌സിനെടുക്കാതെ മറഞ്ഞിരിക്കുകയാണ്. അവര്‍ക്ക് എട്ടിന്റെ പണി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു. വാക്‌സീന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ ആര്‍ക്കും സൗജന്യ ചികിത്സ നല്‍കില്ലെന്നു കോവിഡ് അവലോകന സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലല്ലാതെ വാക്‌സീന്‍ എടുക്കാത്തവര്‍ ആഴ്ച തോറും സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയേ ജോലിക്ക് ഹാജരാകാവൂ. ഒമിക്രോണ്‍ ഭീഷണി കൂടിയാണ് നിലപാടു കര്‍ശനമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നിര്‍ബന്ധിത വാക്‌സിനേഷനു നിയമമില്ലാത്തതിനാലാണ് സമ്മര്‍ദ തന്ത്രമെന്ന നിലയിലുള്ള നീക്കം.

 



ഗുരുതര രോഗങ്ങള്‍, അലര്‍ജി മുതലായ കാരണങ്ങളുള്ളവര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഇളവു നല്‍കേണ്ടി വരും. രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കാനുള്ളവരെ കണ്ടെത്താന്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ഗൗരവപൂര്‍വം ഇടപെടണമെന്നാണു നിര്‍ദേശം. ഇന്നു മുതല്‍ 15 വരെ ആരോഗ്യവകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും.

സ്‌കൂള്‍ സമയത്തില്‍ തല്‍ക്കാലം മാറ്റം വേണ്ടെന്ന് അവലോകന സമിതി തീരുമാനിച്ചു. ഉച്ചവരെ ക്ലാസ് എന്ന സമയക്രമം തുടരും. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലെത്തി പഠിക്കാന്‍ അനുമതി നല്‍കും. പൊതുവായ മറ്റു കോവിഡ് നിയന്ത്രണങ്ങളിലും തല്‍ക്കാലം കൂടുതല്‍ ഇളവുകളില്ല.

 



വിദേശത്തു നിന്നെത്തുന്നവര്‍ക്കുള്ള പുതിയ മാര്‍ഗരേഖ ഇന്നു പുലര്‍ച്ചെ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് 'റിസ്‌ക്' വിഭാഗത്തില്‍പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നതെങ്കിലും വിദേശത്തുനിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പരിശോധന നടത്തുമെന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ബെംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ തുടര്‍പരിശോധനാഫലം ലഭിക്കാന്‍ രണ്ട് ദിവസം കൂടി വേണ്ടിവരും. ഡെല്‍റ്റ വകഭേദമല്ല ബാധിച്ചതെന്നു കണ്ടെത്തിയതോടെയാണ് വിശദപരിശോധന നടത്തുന്നത്. മുംബൈയിലും ചണ്ഡിഗഡിലുമുള്ള 2 പേര്‍ക്കും തുടര്‍പരിശോധന നടത്തുന്നു.

ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ എത്താതിരിക്കാനുള്ള എല്ലാ നടപടികളുമെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. സംശയം തോന്നുന്ന കേസുകളില്‍ ഉടന്‍ പരിശോധനയും ജനിതക ശ്രേണീകരണവും ഉറപ്പാക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (24 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (26 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (38 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends