Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പിണറായിയെ മണിയാശാന്‍ പൂട്ടി കെട്ടി... മുല്ലപ്പെരിയാറില്‍ എല്ലാം ഭദ്രമാണെന്ന് പിണറായി ആവര്‍ത്തിക്കുമ്പോഴാണ് ഡാം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാമെന്ന് മണിയാശാന്‍ പ്രഖ്യാപിച്ചത്

01 DECEMBER 2021 08:45 AM IST
മലയാളി വാര്‍ത്ത
പിണറായിയെ മണി പിടിച്ചുകെട്ടി. മുല്ലപ്പെരിയാറില്‍ എല്ലാം ഭദ്രമാണെന്ന് പിണറായി ആവര്‍ത്തിക്കുമ്പോഴാണ് ഡാം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാമെന്ന് മണിയാശാന്‍ പ്രഖ്യാപിച്ചത്.

മണിയാശാന്റെ പ്രഖ്യാപനം തീര്‍ത്തും നിഷ്‌കളങ്കമാണെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. കാരണം തന്റെ ഗതിയെ അധോഗതിയാക്കിയ പിണറായിക്കിട്ട് മണിയാശാന്‍ കണക്കിന് കൊടുത്തതാണ് പുതിയ പ്രഖ്യാപനം. മന്ത്രിയാകാന്‍ മണിയാശാന് ആഗ്രഹമുണ്ടായിരുന്നു.എന്നാല്‍പിണറായി മണിയാശാനെ വെട്ടി.  

ജി.സുധാകരനും തോമസ് ഐസക്കിനുമുണ്ടായ അതേ രോഗം തന്നെയാണ് മണിയാശാനെയും ബാധിച്ചിരിക്കുന്നത്. എന്നാല്‍ ആശാനും ഇങ്ങനെയൊരു രോഗമുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് കേരളം മനസിലാക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും അതൊരു ജലബോംബാണെന്നും മുന്‍ വൈദ്യുതി മന്ത്രിയും എംഎല്‍എയുമായ എം.എം. മണി പറഞ്ഞത് പെട്ടെന്നാണ്.  

മുല്ലപ്പെരിയാര്‍ വണ്ടിപ്പെരിയാറിന് മുന്‍പില്‍ ജലബോംബായി നില്‍ക്കുകയാണ്.ഡാം പൊട്ടിയാല്‍ മലയാളികള്‍ വെള്ളം കുടിച്ചും തമിഴര്‍ വെള്ളം കിട്ടാതെയും മരിക്കുമെന്ന് എംഎം മണി എംഎല്‍എ പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും. വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. വലിയ പ്രശ്നമാ. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്.  

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണ് ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. മുല്ലപ്പെരിയാര്‍ സുരക്ഷിതാണെന്നും പിണറായിലും മറ്റു മന്ത്രിമാരും വ്യക്തമാക്കുമ്പോഴാണ് അതീവ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്.

തമിഴ്‌നാടുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് കേരളം ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്റ്റാലിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് കാണിക്കുന്നത് ശുദ്ധ അഭ്യാസ പ്രകടനമാണെന്ന് പിണറായിക്കയൊരെങ്കിലും അജ്ഞാതമായ കാരണങ്ങളാല്‍ അദ്ദേഹം നിശബ്ദത പാലിക്കാറാണ് പതിവ്.  

എം എം മണിയുടെ പ്രസ്താവനയെ കുറിച്ച് മുഖ്യമന്ത്രി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാല്‍ മണിയുടെ പ്രസ്താവന അതിരു കടന്നതാണെന്ന വിലയിരുത്തലിലാണ് സി പി എം സംസ്ഥാന നേതൃത്വമുള്ളത്.

മണിയുടെ വാക്കുകളെ ഗൗരവത്തിലെടുക്കാന്‍ സി പി എം പരസ്യമായി തയ്യാറാവില്ല. മണിയെ ഗൗരവമായി എടുക്കേണ്ടതില്ലെന്ന നിലപാടാണ് മുമ്പും സി പി എം സ്വീകരിച്ചിട്ടുള്ളത്.മണിയെ നിലയ്ക്കു നിര്‍ത്തുന്ന കാര്യത്തില്‍ പിണറായി തീരുമാനമെ
ടുക്കുമെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ പറയുന്നതല്ല സത്യം.അത് മണിയുടെ ഉള്ളിലിരുന്ന തികട്ടുന്നുണ്ട്. അതാണ് അദ്ദേഹം അറിയാതെ പുറത്തു വരുന്നത്.


"
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (25 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (27 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (39 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (10 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends