Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ക്ലൈമാക്‌സിനെ പറ്റി ലാലേട്ടന്‍... മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കവെ നേരിട്ട് വന്ന് സംവദിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും; തീയറ്ററില്‍ തന്നെ മരക്കാര്‍ റിലീസാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഏറെ വലുത്

01 DECEMBER 2021 10:25 AM IST
മലയാളി വാര്‍ത്ത

ഇനിയുള്ള ദിവസങ്ങള്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനുള്ളതാണ്. വളരെ മാസങ്ങള്‍ക്ക് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം തീയറ്ററുകളില്‍ നിറഞ്ഞാടുകയാണ്. കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 2നാണ് മരക്കാര്‍ ലോകവ്യാപകമായി റിലീസിനെത്തുന്നത്. മോഹന്‍ലാലിന് പുറമേ, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതല്‍ 100 കോടിയാണ്. പോയവര്‍ഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാര്‍. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്. സാബു സിറിലാണ് കലാ സംവിധായകന്‍. തിരു ആണ് ഛായാഗ്രഹണം

 


തിയറ്ററിലേക്കുള്ള വരവ് അറിയിച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഗ്രാന്‍ഡ് ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സൈന മൂവീസിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മികച്ച സങ്കേതിക വിദ്യത്തില്‍ തീര്‍ത്തിരിക്കുന്ന സിനിമയിലെ പ്രധാന യുദ്ധരംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒന്നും രണ്ടും മൂന്നും ടീസറുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായത്. മലയാളികള്‍ക്ക് പുറമേ ഇന്ത്യയ്ക്ക് പുറത്തുള്ളവരും ടീസറിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

 



അതിനിടെ മോഹന്‍ലാല്‍ ചാനലുകളിലെത്തി സന്തോഷം പങ്കുവച്ചു. ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്. തീയേറ്റര്‍ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. തീര്‍ച്ചയായും തീയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആ സിനിമ കാണുമ്പോള്‍, അതിന്റെ ക്ലൈമാക്‌സില്‍ അതു ഫീല്‍ ചെയ്‌തെന്ന് ഒരു നടനെന്ന നിലയില്‍ എനിക്കു പറയാം. ആ സിനിമ കാണുമ്പോള്‍ അത് മനസ്സിലാകും. അതുകൊണ്ടുതന്നെ ആ സിനിമയ്ക്ക്, ക്ലൈമാക്‌സിന് പ്രത്യേകതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞു.

 



രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട സിനിമ 110 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. എന്റെയും പ്രിയദര്‍ശന്റെയും സ്വപ്നമാണ് കുഞ്ഞാലിമരക്കാര്‍. തീര്‍ച്ചയായും മലയാളത്തിനും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ആയിരിക്കും മരക്കാര്‍. ഈ സിനിമ മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത് ഹൈദരാബാദ് ഫിലിം സിറ്റിയിലാണ്. മൂന്ന് കപ്പലുകള്‍ ഇതിനായി നിര്‍മിച്ചു എന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമര്‍ചിത്ര കഥകളോട് സാദൃശ്യപ്പെടുത്തിയായിരുന്നു 'ബാഹുബലി'യുടെ മേക്കിങ്ങെങ്കില്‍ റിയലിസ്റ്റിക് സമീപനമായിരുന്നു മരക്കാറിന്. വെള്ളത്തില്‍ വച്ചുള്ള ഷൂട്ടിങ് ആണ് ഏറ്റവും ബുദ്ധിമുട്ടേറിയത്. യുകെ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു വിഎഫ്എക്‌സ് ഏറ്റെടുത്തത്. സിനിമയുടെ ഷൂട്ടിനു ശേഷം ഒരു വര്‍ഷമാണ് വിഎഫ്എക്‌സ് ചെയ്യാനുള്ള സമയം പറഞ്ഞത്. ഇതിനു മുമ്പ് 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്നൊരു ചിത്രം വന്നിരുന്നു. ഞാന്‍ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയല്ല. അതൊക്കെ ഞങ്ങള്‍ക്കൊരു പാഠമായിരുന്നു. പെര്‍ഫെക്ഷനു വേണ്ടി മാക്‌സിമം ട്രൈ ചെയ്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (25 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (27 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (39 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (10 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends