Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി പി എം കോടികള്‍ അടിച്ചുമാറ്റി: അട്ടപ്പാടിയില്‍ ആദിവാസികളുടെ ഏക ആശ്രയമായ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ പണം അടിച്ചുമാറ്റിയ സി പി എമ്മിനെതിരെ സംസാരിച്ച ഉദ്യോഗസ്ഥന് പണി കിട്ടി

01 DECEMBER 2021 10:34 AM IST
മലയാളി വാര്‍ത്ത

അട്ടപ്പാടിയില്‍ ആദിവാസികളുടെ ഏക ആശ്രയമായ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ പണം അടിച്ചുമാറ്റിയ സി പി എമ്മിനെതിരെ സംസാരിച്ച ഉദ്യോഗസ്ഥന് പണി കിട്ടി.

അട്ടപ്പാടി ആശുപത്രിയുടെ വികസനം അട്ടിമറിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന് പാര്‍ട്ടി പണി കൊടുത്തത്.

 



കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെതിരെയാണ് നടപടി. പുറത്താക്കല്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.

രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെപേരിലാണ് , ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ ഋങട സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപ കൈമാറിയത്. ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍, കോട്ടത്തറ ആശുപത്രിയില്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങാമായിരുന്നെന്ന് കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ പറഞ്ഞു. ഇതാണ് പിരിച്ചുവിടലിന് കാരണമായത്.

 



ഗര്‍ഭകാലത്ത് ഒന്ന് സ്‌കാന്‍ ചെയ്യണമെങ്കില്‍ ആദിവാസികളെ പെരിന്തല്‍മണ്ണയ്‌ക്കോ, തൃശൂരിലേക്കോ, കോഴിക്കോടേക്കോ പറഞ്ഞയക്കും. കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സിടി സ്‌കാനില്ല, എംആര്‍ഐ സ്‌കാനില്ല. കുഞ്ഞുങ്ങള്‍ക്കായി ഐസിയുപോലുമില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളത്.

ആദിവാസികളെ സഹായിക്കാനെന്ന പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ എല്ലാം കടലാസില്‍ മാത്രം.ഇവിടെ നിന്ന് വിദഗ്ധ ചികിത്സ വേണ്ടവരെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും. ഇവിടെയില്ലാത്ത സ്‌കാനും മറ്റും അവിടെ നടത്തും. ആദിവാസി ക്ഷേമ വകുപ്പിന്റെ ഫണ്ടില്‍ നിന്ന് ഇതിനായി ചെലവിട്ടത് 12 കോടിയാണ്. കഴിഞ്ഞ ജനുവരി പതിനഞ്ചിന് ചേര്‍ന്ന സഹകരണ വകുപ്പിന്റെ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ മിനിട്‌സില്‍ ഇക്കാര്യമുണ്ട്. തുക തീര്‍ന്നതിനാല്‍ പദ്ധതി ഫെബ്രുവരിയിലവസാനിക്കുകയും ചെയ്തു.വീണ്ടും 18 കോടി അനുവദിക്കമന്ന അപേക്ഷയും ഇഎംഎസ് മെമ്മോറിയല്‍ ആശുപത്രി വച്ചിട്ടുണ്ട്. അപ്പോഴും അട്ടപ്പാടിയിലെ സര്‍ക്കാരാശുപത്രിയില്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് പണമില്ല


ചന്ദ്രനെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് കോട്ടത്തറ ആശുപത്രി മാനേജ്‌മെന്റാണ്. ഇ എം എസ് ആശുപത്രിക്ക് റഫറല്‍ ചികിത്സയ്ക്ക് 12 കോടി നല്‍കിയത് ചന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു. എച്ച് എം സി ഇന്നലെ ചന്ദ്രനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കാന്‍ 24 മണിക്കൂര്‍ സമയമുണ്ടായിരിക്കേ വൈകിട്ട് വൈകിട്ട് അടിയന്തിര യോഗം ചേര്‍ന്ന് ചന്ദ്രനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.



രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെപേരില്‍, ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപയാണ് കൈമാറിയത് എന്ന കാര്യമാണ് ചന്ദ്രന്‍ സ്ഥിരീകരിച്ചത്. ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍, കോട്ടത്തറ ആശുപത്രിയില്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങാമായിരുന്നെന്ന് ചന്ദ്രന്‍ പറഞ്ഞിരുന്നു.

ആദിവാസി ക്ഷേമ പദ്ധതികളുടെ പേരില്‍ കോടികളാണ് പാര്‍ട്ടി അടിച്ചു മാറ്റുന്നത്. സി പി എമ്മിന് ഇതിന് കേന്ദ്രീകൃത സംവിധാനവുമുണ്ട്. അട്ടപ്പാടി പോലുള്ള സ്ഥലങ്ങളില്‍ നിന്നാണ് പാര്‍ട്ടി ഇത്തരം കൊയ്ത്തുകള്‍ നടത്തുന്നത്. ഇത്തരം നടപടികള്‍ സാധാരണ ആളുകള്‍ പുറത്തു പറയാറില്ല. രഹസ്യ വിവരങ്ങള്‍ രഹസ്യമായി തന്നെ നിര്‍വഹിക്കാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. അത്തരം സംവിധാനങ്ങള്‍ പൊളിച്ചാല്‍ പാര്‍ട്ടിക്ക് സഹിക്കാനാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends