Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമുക്തഭടന് മണല്‍ മാഫിയയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്... നദിയില്‍ നിന്ന് മണല്‍ഖനനം എതിര്‍ത്തതിന് മണല്‍ മാഫിയ വധ ഭീഷണി ഉയര്‍ത്തുകയായിരുന്നു, ആര്യനാട് പോലീസിനോട് ഹൈക്കോടതി ഉത്തരവിട്ടത്

01 DECEMBER 2021 08:07 AM IST
മലയാളി വാര്‍ത്ത

നദിയില്‍ നിന്ന് മണല്‍ ഖനനം എതിര്‍ത്ത 83 കാരനായ വിമുക്തഭടന് മണല്‍ മാഫിയയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കാട്ടാക്കട സബ് ഡിവിഷനില്‍ പെട്ട ആര്യനാട് പോലീസിനോടാണ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്.

വിമുക്ത ഭടനായ ആര്യനാട് കുറ്റിച്ചല്‍ കാര്യോട് കട്ടക്കല്‍ വീട്ടില്‍ കരുണാകരനാണ് തന്റെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്.




കാര്യോട് അണിയിലക്കടവ് ആറ്റില്‍ നിന്ന് മണല്‍ വാരുന്നതിനെതിരെയാണ് സ്ഥലവാസിയായ വാദി പരാതിപ്പെട്ടത്. മണലൂറ്റ് നദിയോട് ചേര്‍ന്നുള്ള തന്റെ വീടിനും കുടുംബത്തിന്റെ ജീവനും ഹാനി വരുത്തുന്നുവെന്നാണ് പരാതി. മണല്‍ മാഫിയ കണ്ണിയായ കാര്യോട് കൊക്കോട്ടേല സ്വദേശിനി ഹണി റോസ് എന്ന രേണു (33) വിന്റെ നേതൃത്വത്തില്‍ കൂട്ടാളികളാണ് വന്‍തോതില്‍ മണലൂറ്റ് നടക്കുന്നതെന്നും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

വിമുക്തഭടന്റെ പരാതിയില്‍ മണല്‍ ഊറ്റ് തടഞ്ഞ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് ലംഘിച്ച് വീണ്ടും മണല്‍ ഖനനം തുടരുകയും പരാതിക്കാരനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാദിയുടെ വാസ സ്ഥലത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും രേണുവിന്റെ സംഘാംഗങ്ങള്‍ അടക്കം ആരാലും യാതൊരു നിയമ ലംഘനങ്ങളും അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends