രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്..... ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് 101 രൂപ കൂട്ടിയത്. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നവംബര്‍ ഒന്നിന് പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് കൂട്ടിയത് 278 രൂപയായിരുന്നു.
ഇന്ധനവിലയ്ക്കു പിന്നാലെ കുതിച്ചുയര്‍ന്ന പാചകവാതക വിലയില്‍ നട്ടം തിരിയുകയാണ് ജനങ്ങള്‍.
https://www.facebook.com/Malayalivartha

























