Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രത്തിലേക്ക് നടന്നു കയറാൻ ദമ്പതികൾ;സൈക്കിൾ യാത്രയ്ക്ക് ശേഷം ജീവിതത്തിന്റെ പുതിയ സന്ദേശവുമായി ബെന്നി കൊട്ടാരത്തിൽ;ഡിസംബർ ഒന്നിന് ചരിത്ര യാത്രയ്ക്ക് ഒരുങ്ങി പള്ളിക്കത്തോട്ടിലെ മധ്യവയസ്കരായ ദമ്പതികൾ

01 DECEMBER 2021 09:31 AM IST
മലയാളി വാര്‍ത്ത

നടന്നു തീർക്കുവാനൊരുങ്ങുന്ന വഴികളിൽ ചരിത്രം എഴുതി ചേർക്കാൻ അവർ യാത്ര തുടങ്ങുകയാണ്. പള്ളിക്കത്തോട്ടിലെ മധ്യവയസ്കരായ ദമ്പതികളാണ് താരങ്ങൾ. ലക്ഷ്യം കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചു കന്യാകുമാരി വരെയും നടന്ന് തീർത്ത ദമ്പതികളായി അടയാളപ്പെടുത്തുക എന്നത് തന്നെ.

പള്ളിക്കത്തോട് കൊട്ടാരത്തിൽ ബെന്നി (54) എന്ന സൈക്കിൾ ബെന്നിയും ഭാര്യ മോളി(45) യുമാണ് ഈ വ്യത്യസ്തമായ ലക്ഷ്യത്തോടെ ചരിത്രം രചിക്കാൻ ഒരുങ്ങുന്നത്. "വോക്കിങ് ഇന്ത്യൻ കപ്പിൾ' എന്നു പേരിട്ട ഈ യാത്ര ലക്ഷ്യത്തിലെത്തി യാൽ ഈ ദൂരം നടന്ന് താണ്ടിയ ദമ്പതികൾ എന്ന റെക്കോർഡിൽ ഇരുവരും ഇടം പിടിക്കും.

യാത്രാ ലക്ഷ്യം

ഡിസംബർ ഒന്നിന് കന്യാകുമാരിയിൽനിന്ന് 8 മാസം നീളുന്ന യാത്ര ആരംഭിക്കും. വോക്കിങ് ഇന്ത്യൻ കപ്പിൾ യാത്രയ്ക്കൊരുങ്ങുന്ന കൊട്ടാരത്തിൽ ബെന്നിയുടെയും മോളിയുടെയും വിവാഹം കഴിഞ്ഞു 19 വർഷം കഴിഞ്ഞെങ്കിലും ഇരുവർക്കും കുട്ടികളില്ല. അത് കൊണ്ട് തന്നെ പരസ്പരം താങ്ങും തണലുമാവുക എന്ന സന്ദേശവുമായാണ് വോക്കിങ് ഇന്ത്യൻ കപ്പിൾ എന്ന ആശയവുമായി ഇവർ പുതിയ യാത്രയ്ക്ക് തുടക്കമിടുന്നത്. നടപ്പിന്റെ ആരോഗ്യ സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതും ഈ ദമ്പതികളുടെ ലക്ഷ്യമാണ്.

ബെന്നിയുടെ സൈക്കിൾ യാത്ര

സൈക്കിളിൽ 2 തവണ ഇന്ത്യ കറങ്ങിയിട്ടുണ്ട് ബെന്നി കൊട്ടാരത്തിൽ എന്ന സൈക്കിൾ ബെന്നി. ആന്ധ്രപ്രദേശിൽ അധ്യാപകരായിരുന്നു ബെന്നിയും ഭാര്യ മോളിയും. കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയപ്പോൾ ബെന്നിക്കു ലഭിച്ചത് സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി. ആശുപത്രി ജോലിക്കിടയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ യുവാക്കളുടെ മരണങ്ങൾക്ക് കൂടുതൽ കാരണമാകുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ ബെന്നി യുവാക്കൾക്ക് പ്രചോദനമാകാൻ സൈക്കിൾ യാത്ര എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു.

2019 ൽ കേരളം മുതൽ കശ്മീർ വരെയും തിരിച്ചുമുള്ള സൈക്കിൾ സവാരി 58 ദിവസം വരെ നീണ്ടു. ഈ വർഷം ആദ്യം നേപ്പാൾ, മ്യാൻമർ അതിർത്തി വരെ 68 ദിവസം നീണ്ട മറ്റൊരു സൈക്കിൾ യാത്രയും ബെന്നി നടത്തി. സൈക്കിളിൽ ആദ്യം കേരളം മുതൽ കാശ്മീർ വരെ യാത്ര നടത്തിയ ഏറ്റവും പ്രായം ചെന്ന ആൾ എന്ന നേട്ടവും ബെന്നി സ്വന്തമാക്കിയിട്ടുണ്ട്.

താണ്ടാൻ ഉള്ളത് പുതു ചരിത്രം

വോക്കിങ് ഇന്ത്യൻ കപ്പിൾ എന്ന ആശയവുമായി ഇരുവരും നടക്കാനിറങ്ങുന്നത് തങ്ങളുടെ ജീവിതത്തിന്റെ പാതി വഴിയിൽ. ഇരുവരും മധ്യവയസ്കരാണ് ജീവിതത്തിൽ തനിച്ചായവർ നാടിന് നൽകുന്നത് ജീവിതത്തിന്റെ പുതു സന്ദേശം. ഒറ്റയ്ക്കായാലും ജീവിതം ആസ്വദിക്കണമെന്ന സന്ദേശമാണ് സമൂഹത്തിന് മുന്നിൽ ബെന്നിയും മോളിയും സമ്മാനിക്കുന്നത്. മൊബൈൽ ഫോണുകളിൽ ജീവിതം ആസ്വദിച്ച് അദ്വാനിക്കുവാൻ മടിക്കുന്ന പുതു തലമുറയ്ക്ക് ബെന്നിയും മോളിയും പുതു ചരിത്രവും മാതൃകയും രചിക്കുകയാണ്.ഇവർക്ക് വോക്കിങ് ഇന്ത്യൻ കപ്പിൾസ് എന്ന യുട്യൂബ് ചാനലുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends