പുതിയ പി.ജി പ്രവേശന നടപടി അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് പി.ജി ഡോക്ടര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിക്കും

പുതിയ പി.ജി പ്രവേശന നടപടി അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് പി.ജി ഡോക്ടര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിക്കും.
പുതിയ ബാച്ചിന്റെ കൗണ്‍സലിങ് നീളുന്നതോടെ ഡോക്ടര്‍മാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലും ആറു മാസത്തിലേറെയായിട്ടും പരീക്ഷ നടക്കാത്തതിലും പ്രതിഷേധിച്ചാണ് ഒ.പി ബഹിഷ്‌കരണം.
ആറു മാസമായി നടക്കാത്ത പി.ജി കൗണ്‍സലിങ് സുപ്രീംകോടതി നാലാഴ്ചകൂടി നീട്ടിയതില്‍ പ്രതിഷേധിച്ച് രാജ്യത്തൊട്ടാകെ പി.ജി ഡോക്ടര്‍മാര്‍ ഒരാഴ്ചയായി സമരത്തിലാണ്. ബഹിഷ്‌കരണത്തില്‍ നിന്ന് അത്യാഹിത വിഭാഗം, ഐ.സി.യു, ലേബര്‍ ഡ്യൂട്ടി തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കി.
https://www.facebook.com/Malayalivartha

























