Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു;ആറ് വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളി തിരുവനന്തപുരത്തേക്ക്;ഇതിനിടയിൽ രണ്ടാം ഭർത്താവിന്റെ കണ്ണിൽ മകളുടക്കി;പീഢന പരാതിയുമായി സ്റ്റേഷനിലെത്തിയ അമ്മ നേരിട്ടത് 45 ദിവസത്തെ ജയിൽവാസം;പോലീസിന്റെ അനാസ്ഥയ്ക്കെതിരെ യുവതി

01 DECEMBER 2021 12:33 PM IST
മലയാളി വാര്‍ത്ത

പോലീസ് പലപ്പോഴും പല സാഹചര്യങ്ങളിൽ പല കേസുകളുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യങ്ങൾ നാം കണ്ടിട്ടുണ്ട്. ചില പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആക്ഷേപവും നമ്മുടെ കേരളപോലീസ് നേരിടുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അത്തരത്തിലൊരു ആരോപണത്തിലേക്ക് വിരൽചൂണ്ടുന്ന ഒരു സംഭവവികാസമാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്.

പീഡന കേസിൽ പ്രതിയെന്ന് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരി മകളെയും അമ്മയെയും എത്തിച്ച് കൊടും ക്രൂരത. പോക്സോ കേസിലെ പ്രതി കയ്യെത്തും ദൂരത്ത് ഉണ്ടായിട്ടും നടപടികൾ പൊലീസ് വൈകിപ്പിക്കുകയും ചെയ്തു. എന്നിട്ടും പോരാഞ്ഞിട്ട് പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിൻറെ അമ്മയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു.

എന്നാൽ ഈ സംഭവങ്ങൾ എല്ലാം ,കഴിഞ്ഞിട്ട് ഇപ്പോൾ 45 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. 45 ദിവസങ്ങൾ ജയിലിൽ കിടന്ന ശേഷം നീതി തേടുന്ന അമ്മയുടേയും മകളുടേയും ഗതിക്കേട് ഇപ്പോൾ പുറത്തു വരികയാണ്. വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനാണ് പ്രതി.ഇയാൾ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു.ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ചു. മൂന്ന് മാസം മുന്നേ ഈ സംഭവങ്ങൾ കേരളം അറിഞ്ഞിരുന്നു. 

നിരാംലംബയായ മുംബൈ മലയാളിയായ യുവതി നാൽപത്തിയഞ്ച് ദിവസം ജയിൽവാസത്തിന്റെ കയ്പ്പ് അറിഞ്ഞിട്ടാണ് പുറത്തേക്ക് ഇറങ്ങുന്നത്. അപ്പോഴായിരുന്നു ഞെട്ടിക്കുന്ന പല വിവരങ്ങളും ഇവർ അറിയുന്നത് . മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടായിരുന്നു ആറ് വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളി യുവതി തിരുവനന്തപുരത്തേക്ക് വന്നത്.

ജൂലൈ 15ന് അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത് . ജൂലൈ 17ന് രാത്രി വീട്ടിൽ തന്‍റെ മകളെ ഭർത്താവ് പീ‍ഡിപ്പിച്ചുവെന്നാണ് പരാതി.സംഭവം നടന്ന ശേഷം മൊബൈൽ പിടിച്ചുവാങ്ങി ഒന്നരമാസം വീട്ടുതടങ്കലിൽ ഇട്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. രണ്ട് തവണ തനിക്ക് നേരെ വധശ്രമമുണ്ടായെന്നും യുവതി പറയുന്നു.

മകൾ നേരിട്ട പീഡനത്തിൽ പരാതി നൽകുമെന്ന ആ അമ്മയുടെ നിലപാട് കാര്യങ്ങളെ കൂടുതൽ വഷളാക്കി. സ്വർണ്ണാഭരണങ്ങൾ കവർന്നെന്നും തന്‍റെ 16വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കാട്ടി വ്യോമസേന ഉദ്യോഗസ്ഥനും ആഗസ്റ്റ് അവസാനം യുവതിക്കെതിരെ പരാതി നൽകുകയുണ്ടായി . ഇതന്വേഷിക്കാൻ മലയിൻകീഴ് പൊലീസ് എത്തിയപ്പോഴായിരുന്നു മകൾ നേരിട്ട പീഡനം പൊലീസിൽ യുവതി അറിയിച്ചത്. ആഗസ്റ്റ് 31ന്.

അന്നെ ദിവസം അമ്മയെയും മകളെയും അവിടതന്നെ നിർത്തി പൊലീസ് കടന്നു കളയുകയും ചെയ്തു . സെപ്റ്റംബർ ഒന്നിന് പൊലീസ് സ്റ്റേഷനിൽ യുവതി മകളുമായി എത്തി.ആറ് വയസുകാരി മജിസ്ട്രേറ്റിന് മൊഴി നൽകുകയും ചെയ്തു .മെഡിക്കൽ പരിശോധനയും കഴിഞ്ഞു .മെഡിക്കൽ റിപ്പോർട്ടിൽ ആറ് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തി .

പക്ഷേ അന്നേ ദിവസം രാത്രി പൊലീസ് ഇരുവരെയും എത്തിച്ചത് പ്രതി താമസിക്കുന്ന വീട്ടിലായിരുന്നു എന്നതാണ് അതിശയകരമായ കാര്യം .കണ്‍മുന്നിൽ പോക്സോ കേസ് പ്രതിയുണ്ടായിട്ടും പൊലീസ് തൊട്ടില്ല. മാത്രമല്ല അന്വേഷിച്ചപ്പോൾ യുവതി പറഞ്ഞിട്ടാണ് വീട്ടിലാക്കിയതെന്ന് മലയൻകീഴ് സിഐ പറഞ്ഞു. എന്നാൽ യുവതി ഈ ആരോപണം തള്ളിക്കളഞ്ഞു. പൊലീസ് വീട്ടിലെത്തിച്ച അതെ ദിവസം തന്നെ ഭർത്താവ് ഭാര്യയും തമ്മിൽ തർക്കമുണ്ടായെന്നും എയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു .സ്വയം മുറിവേൽപിച്ച് മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതി ആരോപിക്കുന്നത്.

ആറുവയസുകാരിയെ പീ‍ഡിപ്പിച്ച കേസിൽ അറസ്റ്റ് വൈകിപ്പിച്ച മലയൻകീഴ് പൊലീസ് പോക്സോ കേസ് പ്രതിക്ക് പരിക്കേറ്റകേസിൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യുകയുണ്ടായി. പോക്സോ കേസിൽ എയർഫോഴ്സ് ഉദ്യോഗസ്ഥൻ രണ്ടാഴ്ചകൊണ്ട് തന്നെ പുറത്തിറങ്ങുകയും ചെയ്തു . പക്ഷേ വധശ്രമകേസിൽ നാൽപത്തിയഞ്ച് ദിവസം ജയിൽവാസം നേരിടേണ്ടി വന്നു മുംബൈ യുവതിക്ക്. പോലീസ് അത്തരത്തിൽ ആ യുവതിയെ എറിഞ്ഞു കൊടുത്തതാണ് ഖേദകരമായ കാര്യം .

മാനസിക സംഘർഷം നേരിട്ട് കൊണ്ടിരിക്കവേ ആറുവയസുകാരിയും ഈ ഒന്നരമാസം അമ്മയിൽ നിന്നും അകറ്റി മാറ്റപ്പെടുകയുണ്ടായി . വേട്ടക്കാരന്‍റെ അടുക്കലേക്ക് തന്നെ ഇരകളെ വിട്ടുകൊടുക്കുന്നതാണോ പൊലീസ് സംരക്ഷണമെന്നും ഇവർ ചോദിക്കുന്നു. . .ഇനി ഈ കേസിൽ വേണ്ടത് സമഗ്രമായ അന്വേഷണമാണ്. സർക്കാർ ഉത്തരം പറയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (24 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (26 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (38 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends