Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലീഗിനും സിപിഎം ക്ഷണം

30 JULY 2013 02:57 AM IST
മലയാളി വാര്‍ത്ത.

More Stories...

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...

കേരള കോണ്‍ഗ്രസിനു പിന്നാലെ മുസ്ലീംലീഗിനും സിപിഎം ക്ഷണം. ഉമ്മന്‍ ചാണ്ടിക്ക്‌ പകരം കെഎം മാണിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട കോടിയേരിക്ക്‌ പിന്നാലെ സിപിഎം നേതാവ്‌ ഇപി ജയരാജനാണ്‌ ലീഗിന്‌ പച്ചക്കൊടി കാണിച്ചിരിക്കുന്നത്‌. 

കേരളത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന പുതിയ രാഷ്‌ട്രീയ ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തില്‍ ലീഗും കേരള കോണ്‍ഗ്രസും യുഡിഎഫ്‌ വിട്ട്‌ ജനപക്ഷത്തെത്തണമെന്നാണ്‌ ഇപി ജയരാജന്‍ കണ്ണൂരില്‍ ആവശ്യപ്പെട്ടത്‌. ജനപക്ഷം എന്ന്‌ ജയരാജന്‍ ഉദ്ദേശിച്ചത്‌ ഇടതുപക്ഷം തന്നെയാണ്‌.
മന്ത്രിസ്ഥാന മോഹം ലീഗ്‌ ഉപേക്ഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. കര്‍ഷക താല്‌പര്യമാണ്‌ ലക്ഷ്യമെങ്കില്‍ മാണി യുഡിഎഫ്‌ വിടണമെന്നും ജയരാജന്‍ ആവര്‍ത്തിച്ചു. ഒരു കേന്ദ്രമന്ത്രി സ്ഥാനത്തേക്കാള്‍ വലുത്‌ മാനാഭിമാനമാണെന്ന്‌ ജയരാജന്‍ പറയാനും മറന്നില്ല.
പണ്ട്‌ ഇഎംസ്‌ ലീഗിന്‌ പിന്തുണ നല്‍കിയത്‌ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിക്ക്‌ ഇടയാക്കിയിരുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്‌ ലീഗിനോട്‌ പിണറായി കാണിച്ച മൃദു സമീപനം വിവാദമായിരുന്നു. ഇത്തരം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ലീഗ്‌ ബന്ധം വേണ്ടെന്ന്‌ സിപിഎം തീരുമാനിച്ചിരുന്നതാണ്‌.
തങ്ങള്‍ക്ക്‌ പോകാന്‍ വേറെ ഇടമുണ്ടെന്ന ലീഗ്‌ നേതാക്കളുടെ പ്രസ്ഥാവന പുറത്തുവന്നിട്ട്‌ അധികം നാളുകളായില്ല. ഇ.പി. ജയരാജന്റെ ക്ഷണംകൂടിയാകുമ്പോള്‍ ലീഗ്‌ നേതാക്കളുടെ പ്രസ്ഥാവന എഴുതിതള്ളാനാവില്ല.
ടി.പി. ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഡിഎഫ്‌ സര്‍ക്കാരും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും അധികാരത്തില്‍ തുടര്‍ന്നാല്‍ സിപിഎമ്മിന്‌ ക്ഷീണമുണ്ടാകുമെന്നും അതിനാല്‍ ഏതുവിധേനയും സര്‍ക്കാരിനെ താഴെയിറക്കണമെന്നുമാണ്‌ സിപിഎം നേതാക്കളുടെ കണക്കുകൂട്ടല്‍.
ലീഗിനെ ആനയിക്കാന്‍ സിപിഎം നെട്ടോട്ടമോടുമ്പോള്‍ പതിവുപോലെ ലീഗിനെ പിണക്കാന്‍ ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.
കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാന്‍ ലീഗ്‌ ശ്രമിക്കുന്നതായാണ്‌ കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്‌. അഞ്ചാം മന്ത്രിസ്ഥാനം എന്ന അവകാശം ഉയര്‍ത്തി മുന്നോക്ക സമുദായങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റിയ ശേഷം കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക്‌ തീര്‍ക്കാന്‍ ലീഗ്‌ നടക്കുന്നത്‌ വിരോധാഭാസമാണെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിക്കുന്നു. വെടക്കാക്കി തനിക്കാക്കുന്ന സ്വഭാവമാണ്‌ ലീഗും കേരള കോണ്‍ഗ്രസും പിന്തുടരുന്നതെന്നും ആക്ഷേപമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (20 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (22 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (35 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (47 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (51 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends