Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തി ജീവനക്കാരി മാല തിരികെ വാങ്ങി; വെള്ളാശേരി സ്വദേശിയായ മധ്യവയസ്‌ക പിടിയിൽ

07 DECEMBER 2021 11:15 AM IST
മലയാളി വാര്‍ത്ത

ലേഡീസ് സ്‌റ്റോർ ജീവനക്കാരിയുടെ കണ്ണിൽ കുരുമുളക് പൊടിയിട്ട ശേഷം മാല പൊട്ടിച്ചെടുത്തു രക്ഷപെട്ട സ്ത്രീയെ ജീവനക്കാരി തന്നെ പിന്നാലെ ഓടിച്ചിട്ട് പിടികൂടി. മോഷ്ടാവിന്റെ പിന്നാലെ ഓടിയ ജീവനക്കാരി തന്നെ പ്രതിയെ കീഴ്‌പെടുത്തി മാല തിരികെ വാങ്ങി.

വെള്ളാശ്ശേരി കുറുപ്പത്തടം വീട്ടിൽ ഷൈനി ശ്രീധരൻ (51) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കടുത്തുരുത്തി പള്ളി റോഡിൽ പ്രവർത്തിക്കുന്ന മരിയ ഫാൻസി ലേഡീസ് സെന്ററിലാണ് സംഭവം. കടയിലെ ജീവനക്കാരി ആയാംകുടി ചെരിയംകാലായിൽ ബിജി ബിജു (42) നെ ആക്രമിച്ചാണ് മൂന്നു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചത്. കടയിലെത്തിയ സ്ത്രീ ആദ്യം ഓരോ സാധനങ്ങളുടെ വില വിവരങ്ങൾ തിരക്കി.

ഈ സ്ത്രീ സാധനങ്ങൾ വാങ്ങി പോയശേഷം ഇവർ പറഞ്ഞ സാധനങ്ങളും നക്ഷത്രവും പൊതിയുന്നതിനിടെ കൈയിൽ സുക്ഷിച്ചിരുന്ന കുരുമുളക് പൊടി ബിജിയുടെ കണ്ണിലേക്കു വാരി വിതറുകയായിരുന്നു. പെട്ടന്നുള്ള ആക്രമണത്തിൽ പതറി നിന്ന ബിജിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് ഓടി.

മോഷ്ടാവിന്റെ പിന്നാലെ ഓടിയ ബിജി നിർമാണത്തിലിരിക്കുന്ന ബൈപ്പാസിന് സമീപത്തു വച്ചു പ്രതിയുടെ സാരിതുമ്പിൽ പിടികൂടി. ഇതിനിടെ പ്രതി മാല വിഴുങ്ങാൻ ശ്രമിച്ചെന്നും ഇതു തടയാൻ ശ്രമിച്ചപ്പോൾ കൈയിൽ കടിച്ചുവെന്നും ബിജി പറഞ്ഞു. ഈ സമയം ബിജിയുടെ നിലവിളി കേട്ട് പിന്നാലെ ഓടിയെത്തിയ കൈതമറ്റത്തിൽ ഷിനോജും ഇവിടെയെത്തി.

ഇരുവരും ചേർന്ന് പ്രതിയെ കീഴടക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പ്രതിയെ കടുത്തുരുത്തി പൊലീസിന് കൈമാറി. ഫോറൻസിക് സംഘം കടയിലെത്തി തെളിവുകൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (18 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (28 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (48 minutes ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (1 hour ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (1 hour ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (4 hours ago)

Malayali Vartha Recommends