വയനാട്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.... ഇന്നലെ രാത്രിയിറങ്ങിയ കടുവ പശുവിനെ കൊന്നു, ഇതോടെ കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം പതിനാറായി ആയി, കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി, കടുവയെ പിടികൂടുന്നതിനായുള്ള തീവ്രശ്രമം തുടരുന്നു

വയനാട്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.... ഇന്നലെ രാത്രിയിറങ്ങിയ കടുവ പശുവിനെ കൊന്നു, ഇതോടെ കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം പതിനാറായി ആയി, കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി, കടുവയെ പിടികൂടുന്നതിനായുള്ള തീവ്രശ്രമം തുടരുന്നു.
പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെയാണ് കൊന്നത്. സമീപ പ്രദേശത്ത് നിന്ന് ഒരു ആടിനെ കാണാതായെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. കുറുക്കന്‍ മൂലയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് സംഭവം.
അതേസമയം, കടുവയെ പിടികൂടുന്നതിനായുള്ള തീവ്രശ്രമം നടന്നുവരുന്നു. ചൊവ്വാഴ്ച മുതല്‍ രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത്. പകല്‍വെളിച്ചത്തില്‍ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha