Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

മരുമകളെ കൊണ്ട് എല്ലാവരുടേയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കിപ്പിച്ച അമ്മായി അമ്മ.. മദ്യപാനവും ലഹരി വസ്തുക്കൾ വായിലിട്ട് ചവച്ചരയ്ക്കുന്ന സ്വഭാവവുമുള്ള ഭർത്താവ്....എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ കണ്ട വിസ്മയ പറഞ്ഞതെന്ത്?

16 DECEMBER 2021 03:18 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് വിസ്മയ മരണപ്പെട്ട കേസിൽ വിചാരണ ജനുവരി 10-ന് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത് മുൻപാകെ ആരംഭിക്കാൻ പോകുകയാണ്. അതിവേഗ വിചാകണയ്ക്കാകും നടക്കാൻ സാധ്യത എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രതി കിരൺകുമാർ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് പ്രോസിക്യൂഷൻ പ്രതീക്ഷ. സംഭവംനടന്ന് ആറുമാസത്തിനുള്ളിൽ വിചാരണ ആരംഭിക്കുന്നെന്ന പ്രത്യേകതകൂടി കേസിനുണ്ട്.

 

എന്നാൽ വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. കേസിലെ വിചാരണ ആരംഭിച്ച സാഹചര്യത്തിൽ നിരപരാധിത്തം തെളിയിക്കാനുള്ള രേഖകൾ ശേഖരിക്കാനും അഭിഭാഷകര്‍ക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും ഇടക്കാല ജാമ്യം അനുവദിക്കണം എന്നതായിരുന്നു ആവശ്യം. ബുധനാഴ്ച കോടതിയിൽ പ്രതി കിരൺകുമാറിനെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കുറ്റംചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിനു ഇല്ല എന്നായിരുന്നു മറുപടി.

പ്രതി കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽനിന്നു വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട് മാത്രമല്ല ഭർത്താവിൽനിന്നുള്ള മാനസികപീഡനം താങ്ങാനാകാതെ വിസ്മയ കൂട്ടുകാരോടും ബന്ധുക്കളോടും വാട്സാപ്പ് വഴി നടത്തിയ ചാറ്റുകൾ കേസിൽ പ്രധാന തെളിവാകും. വിസ്മയ എറണാകുളം സ്വദേശിയായ മനഃശ്ശാസ്ത്രവിദഗ്ധനോട് സംസാരിച്ചതും പ്രതിയുടെ സ്ത്രീധനസംബന്ധമായ പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞതും കിരണിന് മേലുള്ള കുരുക്ക് മുറുക്കാൻ കാരണമാകും.

 

ഭർതൃവീട്ടിലെ മാനസിക പീഡനത്തിൽ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും മറ്റും വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗൺസലിങ് വിദഗ്ധൻ പൊലീസിനു കൈമാറി. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവായി്. വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴിയും പീഡനത്തെ സാധൂകരിച്ചു. പഴയ വാട്‌സാപ്പ് ചിത്രങ്ങളും കിരണിന് എതിരായി. സ്ത്രീധന പീഡനത്തിൽ പരമാവധി തെളിവ് ശേഖരിച്ച പൊലീസിന് കൊലപാതകമെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ കിട്ടിയില്ല.

വിസ്മയയുടെ വീട്ടിൽനിന്നും കൊടുത്ത കാർ ഇഷ്ടമല്ലെന്നും ഇതേചൊല്ലി വിയോജിപ്പുകൾ ഉണ്ടെന്നും മാത്രമാണ് കിരൺ അടുത്ത കൂട്ടുകാരോടു പോലും പറഞ്ഞിരുന്നത്. അതിന് അപ്പുറത്തേക്ക് ആർക്കും ഒന്നും അറിയില്ല. ജനുവരിയിൽ വിസ്മയയുടെ വീട്ടിൽ രാത്രി മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ കിരണിനെ കുറിച്ചു കേട്ട് ഞെട്ടുകയാണ് നാട്ടുകാരും കൂട്ടുകാരും. കിരൺ മദ്യപിക്കുകയും ലഹരിവസ്തു വായിലിട്ടു ചവയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിസ്മയ പരാതി പറഞ്ഞിരുന്നതായി വിസ്മയയുടെ ബന്ധുക്കൾ പറയുന്നു.

 

താൻ നേരിടുന്ന നിരന്തര പീഡനങ്ങൾ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവച്ചിരുന്നു. ഇവരിൽ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. ഇത അവിശ്വസനീയമാണ്. ബെഡ് റൂമിന് ചേർന്നുള്ളതാണ് ശുചി മുറി. വിസ്മയ മരിക്കുമ്പോൾ ഈ മുറിയിൽ കിരൺ ഉണ്ടായിരുന്നു. ബാത്ത് റൂം അടച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെങ്കിൽ ഇക്കാര്യം കിരൺ അറിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമില്ല. പക്ഷേ കൊലപാതക കുറ്റം ആരോപിച്ചാൽ കിരൺ രക്ഷപ്പെടാൻ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് ആത്മഹത്യാ പ്രേരണയിൽ കിരണിനെ തളയ്ക്കുന്നത്.

 

166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. അതും ടർക്കി ടവ്വൽ ഉപയോഗിച്ച്. ഇങ്ങനെ വിസ്മയ തൂങ്ങി നിൽക്കുന്നത് കിരൺ അല്ലാതെ മറ്റാരും കണ്ടതുമില്ല. ഇതും ദുരൂഹതയാണ്. കഴുത്തിയെ പാട് താഴ്ന്ന് കിടക്കുന്നതും ആത്മഹത്യാ ശ്രമത്തിനിടെയിൽ മലമൂത്ര വിസർജ്ജനം ചെയ്യാത്തതും സംശയം കൂട്ടുന്നു. അതുകൊണ്ട് തന്നെ വിസ്മയയെ കെട്ടിത്തൂക്കി കൊന്നതാകാനുള്ള സാധ്യതായണ് ഏറെയാണ്. ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ബഹളം കേട്ടെത്തിയ കിരണിന്റെ അച്ഛനും അമ്മയും കണ്ടതു പോലും നിലത്ത് കിടക്കുന്ന വിസ്മയയെയാണ്.

 

2020 ഓഗസ്റ്റ് 29-ന് കിഴക്കേ കല്ലടയിൽ സമീപവാസികളുടെ മുന്നിൽവെച്ചും 2021 ജനുവരി രണ്ടിന് വിസ്മയയുടെ വീടിനുമുന്നിൽ അയൽക്കാരുടെ മുന്നിൽവെച്ചും പ്രതി പരസ്യമായി സ്ത്രീധനം സംബന്ധിച്ച അതൃപ്തി പ്രകടമാക്കിയതായി കുറ്റപത്രത്തിൽ പറയുന്നു. പഠനത്തിലും മറ്റും മിടുക്കനായിരുന്നു കിരൺ. പ്ലസ്ടുവിനു ശേഷം കോഴിക്കോട് മുക്കത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലായിരുന്നു പഠനം. ചെടിയോടായിരുന്നു കൂടുതൽ ഇഷ്ടം.

ഒഴിവുസമയങ്ങളിൽ നഴ്സറികളിൽനിന്നും വിവിധയിനം ചെടികൾ വാങ്ങി വീട്ടിനുള്ളിലും മുറ്റത്തും നട്ടു വളർത്തും. വാഹനങ്ങളോടു വലിയ കമ്പമായിരുന്നു. ഇതുകൊണ്ടാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോലി പഠിച്ച് നേടിയെടുക്കാൻ കാരണവും. കോവിഡു കാലത്തായിരുന്നു കിരണിന്റേയും വിസ്മയുടേയും കല്യാണം. അതുകൊണ്ട് തന്നെ അയൽക്കാർ പോലും കല്യാണത്തിന് എത്തിയിരുന്നില്ല. പലരും വിസ്മയയെ കണ്ടിട്ടു പോലുമില്ല.

 

കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞു. വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിഞ്ഞു. ഞങ്ങളുടെ മുന്നിലിട്ടു വിസ്മയയെയും തടസ്സം പിടിച്ച സഹോദരൻ വിജിത്തിനെയും മർദിച്ചു.

 

നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽ വച്ചു പിടികൂടി. മദ്യലഹരിയിൽ അന്നു പൊലീസിനെയും ആക്രമിച്ചു. പിന്നീട് കുറേക്കാലം വിസ്മയ തങ്ങൾക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു. ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചു. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ടു ചർച്ച നിശ്ചയിച്ചു.

 

ഇതറിഞ്ഞു കിരൺ വിസ്മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി. തന്റെ ജന്മദിനത്തിനു മുൻപ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോയത്. അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. അതിനും കിരൺ പ്രശ്നമുണ്ടാക്കി.

 

സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അടുത്തിടെയായി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് കൂടുതലായി പറഞ്ഞിരുന്നത്. ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി എന്നോട് അവൾ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി സജിത പറയുന്നു. ഒരിക്കൽ ഞാൻ മകളെക്കാണാൻ അവളുടെ ഭർതൃഗൃഹത്തിൽ പോയപ്പോൾ അവൾ ആ വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കുകയാണ്.

 

അതുകണ്ട് സങ്കടമായി അടുത്ത ദിവസം തന്നെ ഞാൻ ഒരു വാഷിങ് മെഷീൻ വാങ്ങി അവരുടെ വീട്ടിൽ എത്തിച്ചു. കിരൺ മദ്യപിച്ച് ഇവിടെ വന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ മാത്രമാണ് അവന്റെ സ്വഭാവം എനിക്കു മനസ്സിലായത്. ഈ ബന്ധം ഇനി വേണ്ട എന്ന് അന്നു തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അവൻ എന്റെ മകളെ പറഞ്ഞു വിശ്വസിപ്പിച്ച് കൊണ്ടുപോയതാണ്.-ഇതാണ് അച്ഛൻ ത്രിവിക്രമൻ നായർ നേരത്തെ പറഞ്ഞിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (5 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (5 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (5 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (5 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (6 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (7 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (8 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (8 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (9 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (9 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (10 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (10 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (10 hours ago)

Malayali Vartha Recommends