ഫേയ്സ്ബുക്ക് വഴി യുവതിയുമായി പരിചയം സ്ഥാപിച്ചു, വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് വിവാഹവാഗ്ദാനം നല്‍കി വിവിധ ഇടങ്ങളിലെ ലോഡ്ജ് മുറികളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, യുവതിയുടെ സ്വര്‍ണം വാങ്ങി പണയം വയ്ക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പദ്മനാഭനെ (54) യാണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഫേസ്ബുക്ക് വഴി ഏഴുമാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി വിവിധ ഇടങ്ങളിലെ ലോഡ്ജ് മുറികളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.
വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇയാള്‍ യുവതിയുടെ സ്വര്‍ണം വാങ്ങി പണയം വയ്ക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനല്‍കിയിട്ടില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.
അതേസമയം ട്യൂഷൻ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ഇരുപതുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.
പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ കൗൺസലിങ്ങിന് വിധേയയാക്കുകയായിരുന്നു. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പീഡനം വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha