ഒരുപാട് പ്രതിബന്ധങ്ങൾ പേറിയുള്ള ജീവിതത്തിൽ എന്നും ചൂഷണങ്ങൾക്ക് നിന്ന് കൊടുക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങൾക്ക് പഠിക്കണം; ഞങ്ങളിലൂടെ ഞങ്ങളുടെ സമുദായത്തിന്റെ നാമം ചരിത്ര ലിപികളിൽ എഴുതപ്പെടണം; വീണ്ടും ചരിത്രം രചിക്കപ്പെടുകയാണ്; ഇവരിലാണ് എന്റെ പ്രതീക്ഷെയെന്ന് ശ്രീലക്ഷ്മി അറക്കൽ

ഒരുപാട് പ്രതിബന്ധങ്ങൾ പേറിയുള്ള ജീവിതത്തിൽ എന്നും ചൂഷണങ്ങൾക്ക് നിന്ന് കൊടുക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങൾക്ക് പഠിക്കണം. ഞങ്ങളിലൂടെ ഞങ്ങളുടെ സമുദായത്തിന്റെ നാമം ചരിത്ര ലിപികളിൽ എഴുതപ്പെടണം. വീണ്ടും ചരിത്രം രചിക്കപെടുകയാണ്. ഇവരിലാണ് എന്റെ പ്രതീക്ഷ. ശ്രീലക്ഷ്മി അറക്കലുടെ ഫേസ്ബുക്ക് കുറിപ്പ് വളരെ അധികം ശ്രദ്ധേയമാകുകയാണ്.
കുറിപ്പ് ഇങ്ങനെ;
വീണ്ടും ചരിത്രം രചിക്കപെടുകയാണ്... ഇവരിലാണ് എന്റെ പ്രതീക്ഷ...പത്രമാധ്യമങ്ങളൊന്നും ഈ മുന്നേറ്റം വർത്തയാക്കില്ല... കേരളത്തിലെ ആദിവാസിസമൂഹത്തിലെ ഏറ്റവും പിന്നോക്കക്കാരായ വിഭാഗങ്ങളാണ് വയനാട്ടിലെ അടിയ, പണിയ, കാട്ടുനായ്ക്ക, അട്ടപ്പാടിയിലെ മുടുക, കുറുമ്പ, ത്രിശൂരിലെ കാടർ, കൊല്ലം, തിരുവനന്തപുരം വേടർ, മലവേടർ, ഇടുക്കിയിലെ മുതുവാൻ, മന്നാൻ ഊരാളി തുടങ്ങിയവർ...
സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കക്കാർ ഈ വിഭാഗക്കാർ തന്നെ... ആദിശക്തി സമ്മർ സ്കൂളിന്റെ അഡ്മിഷൻ ഹെല്പ് ഡസ്ക് വഴി ഈ വിഭാഗങ്ങളിലെ കുട്ടികൾക്ക് കേരളത്തിലെ പ്രമുഖ സർക്കാർ സർക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോട്ടണി, സുവോളജി, എക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, മ്യൂസിക്, സൗണ്ട് എഞ്ചിനീയറിംഗ്, ഫിറ്റ്നസ് മാനേജ്മെന്റ്, വിഷ്വൽ എഫക്ട്സ് ആൻഡ് അനിമേഷൻ, ബി എഡ്, ടി ടി സി, എൽ എൽ ബി, എം എ ആർക്കിയോളജി, എം എസ് ഡബ്ല്യൂ, എം എ ഹിസ്റ്ററി, എം എ ആന്ത്രോപോളജി, ജേർണലിസം ബി എ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ 250 ഓളം കുട്ടികൾക്ക് അഡ്മിഷൻ എടുത്തു കൊടുക്കാനും കഴിഞ്ഞു...
ഈ കുട്ടികൾക്കുള്ള ഫ്രഷേഴ്‌സ് ഡേ "ഒപ്പറ" (നമ്മളൊന്നിച്ച്) എന്ന പേരിൽ നടത്തപെടുകയാണ്. ഈ ചരിത്ര നിമിഷമാണ് കേരളം ഈ മാസം 18, 19 തീയതികളിൽ ബിഎംസി കോളേജ് ഓഡിറ്റോറിയം തൃക്കാക്കര-എറണാകുളം വെച്ചു കാണാൻ പോകുന്നത്...
ഞങ്ങളുടെ തനത് കലാരൂപങ്ങളുടെ അകമ്പടിയോടെ ഞങ്ങളുടെ കുട്ടികൾ നിങ്ങളുടെ മുന്നിലെത്തുകയാണ്. ഒരുപാട് പ്രതിബന്ധങ്ങൾ പേറിയുള്ള ജീവിതത്തിൽ എന്നും ചൂഷണങ്ങൾക്ക് നിന്ന് കൊടുക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന ദൃഢനിശ്ചയത്തോടെ. ഞങ്ങൾക്ക് പഠിക്കണം... ഞങ്ങളിലൂടെ ഞങ്ങളുടെ സമുദായത്തിന്റെ നാമം ചരിത്ര ലിപികളിൽ എഴുതപ്പെടണം... ഞാനുണ്ടാകും നിങ്ങളോ? എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണം...
https://www.facebook.com/Malayalivartha