കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍... അടുക്കളയില്‍ കുക്കറിലും അരിക്കലത്തിലുമായി 50,000ത്തിന്റെ കെട്ടുകളായി 17ലക്ഷത്തോളം.. കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റില്‍ വിജിലന്‍സ് പരിശോധന രാത്രി 12 വരെ തുടര്‍ന്നു, പത്തിലേറെ വിദേശരാജ്യങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതായി രേഖകള്‍

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍... അടുക്കളയില്‍ കുക്കറിലും അരിക്കലത്തിലുമായി 50,000ത്തിന്റെ കെട്ടുകളായി 17ലക്ഷത്തോളം.. കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റില്‍ വിജിലന്‍സ് പരിശോധന രാത്രി 12 വരെ തുടര്‍ന്നു, പത്തിലേറെ വിദേശരാജ്യങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതായി രേഖകള്‍.
കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ല ഓഫിസര്‍ (എന്‍വയണ്‍മന്റെല്‍ എന്‍ജിനീയര്‍) പന്തളം മങ്ങാരം മദീനയില്‍ എ.എം. ഹാരിസിന്റെ ആലുവയിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് 17 ലക്ഷത്തോളം രൂപ കണ്ടെത്തിയത്.ഫ്‌ലാറ്റിന് 80 ലക്ഷം മൂല്യം വരും.
പാലാ പ്രവിത്താനത്തെ ടയര്‍ റീട്രേഡിങ് സ്ഥാപനത്തിന് നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി പുതുക്കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. നേരത്തേ വിജിലന്‍സില്‍ വിവരം നല്‍കിയതിനുശേഷം സ്ഥാപന ഉടമ ജോബിന്‍ സെബാസ്റ്റിയന്‍ പണം കൈമാറുകയായിരുന്നു. ശബ്ദമലിനീകരണമുണ്ടെന്ന് കാട്ടി സ്ഥാപനത്തിനെതിരെ അയല്‍വാസി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു.
റീട്രേഡിങ്ങിനുള്ള മെഷിനറികളുടെ ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി. ഇതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് തടഞ്ഞു. പിന്നാലെ പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജോബിന്‍ ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാല്‍, അനുകൂലനിലപാടുണ്ടായില്ല. ഇതോടെ ഇയാള്‍ ഹൈകോടതിയെ സമീപിക്കുകയും പരിശോധന നടത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി കൊടുത്തില്ല.
രണ്ടുമാസംമുമ്പ് വ്യവസായ മന്ത്രി പി. രാജീവ് നടത്തിയ അദാലത്തില്‍ കമ്പനിയുടമ പരാതി നല്‍കിയതിനെതുടര്‍ന്ന് നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല.
ഇതോടെ വീണ്ടും ഹാരിസിനെ കണ്ടപ്പോള്‍ 25,000 രൂപ തന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചതായും ഇതോടെ വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നല്‍കുകയുമായിരുന്നുവെന്ന് ജോബിന്‍ സെബാസ്റ്റിയന്‍ പറയുന്നു.
വിജിലന്‍സിന്റെ നിര്‍ദേശമനുസരിച്ച് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ബുധനാഴ്ച രാവിലെ 11ന് ഓഫിസിലെത്തി ജോബിന്‍ കൈമാറി. ഇതിനിടെ സമീപത്തുണ്ടായിരുന്നു വിജിലന്‍സ് സംഘം ഹാരിസിനെ പിടികൂടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് ഫ്‌ലാറ്റിലും പരിശോധന നടത്തിയത്.
" f
https://www.facebook.com/Malayalivartha