കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം സീറ്റിലിരുന്ന് നാൽപ്പത്തിമൂന്നുകാരൻ,അപമര്യാദയായി പെരുമാറിയപ്പോൾ പ്രതികരിച്ച പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം, ബസിൽവെച്ച് തന്നെ യുവാവിനെ തൂക്കിയെടുത്ത് പോലീസ്

കെഎസ്ആര്‍ടിസി ബസില്‍വെച്ച് കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍.കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിന്‍കാല ജസ്റ്റിന് ആല്വിന് (43)ആണ് അറസ്റ്റിലായത്.ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന വേണാട് ബസില്‍ വച്ച് സംഭവം നടന്നത്. വിദ്യാര്‍ത്ഥിക്കൊപ്പമാണ് ഇയാള്‍ സീറ്റിലിരുന്നത്.
മയ്യത്തുംകര ജംഗ്ഷനിലെത്തിയപ്പോള് ഇയാള്‍ കോളജ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി പ്രതികരിച്ചപ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനവും നടത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവം പോലീസില്‍ അറിയിച്ചു.വിവരം അറിഞ്ഞെത്തിയ പോലീസ് ബസില്‍ വച്ചുതന്നെയാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തതായി ശൂരനാട് ഇന്‍സ്‌പെക്ടര്‍ ഗിരീഷ്‌കുമാര്‍ പറഞ്ഞു.
അതേസമയം സമാന സംഭവ കൊച്ചിയിലും നടന്നിട്ടുണ്ട്. പതിനാലുവയസുകാരിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയയാളെ പൊലീസ്(police) അറസ്റ്റ് ചെയ്തിരുന്നു.ചെറായിയിലാണ് സംഭവം നടന്നത്. നഗ്നതാ പ്രദര്‍ശനം നടത്തിയ പള്ളിപ്പുറം കാവാലംകുഴി ആന്‍റണിയെയാണ്(44) പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്‍റണിക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തത്.ഒക്ടോബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയ്ക്ക് മുന്നില്‍ വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ ആന്‍റണിക്കെതിരെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഒളിവില്‍ പോയ പ്രതിയെ പള്ളിപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha