മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി.... സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി.... സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍, ഭര്‍ത്താവ് അറസ്റ്റില്‍ . ഹരിയാനയിലെ ധരുഹേരയിലാണ് സംഭവം നടന്നത്. ഇരുപത്തിയെട്ടുകാരിയായ പിങ്കിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്ത പോലീസ് ഭര്‍ത്താവ് അജിത് സിംഗിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു.പിങ്കിയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് അജിത് സിംഗിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
കടുത്ത മദ്യപാനിയായ അജിത്ത് പതിവായി കുടുംബ കലഹമുണ്ടാക്കിയിരുന്നു. പിങ്കിയെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംമടുത്ത പിങ്കി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഉപജീവനത്തിനായി ഒരു ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുകയും ചെയ്തു. ഈ ബ്യൂട്ടിപാര്‍ലറില്‍ അതിക്രമിച്ച് കയറിയാണ് അജിത് സിംഗ് പിങ്കിയെ ആക്രമിച്ചത്.
https://www.facebook.com/Malayalivartha