കോൺഗ്രസ് നേതൃത്വത്തിന് അനഭിമതരായിട്ടുള്ള എല്ലാവരോടും അവർ ഇങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്. സുഭാഷ് ചന്ദ്രബോസിനും സർദാർ പട്ടേലിനും അംബേദ്കറിനും കിട്ടാത്ത ആദരം സാം ബഹാദൂറിന് കിട്ടണമെന്ന് ആഗ്രഹിക്കാനാവില്ലല്ലോ? യുദ്ധം വിജയിച്ച ശേഷം ഇന്ദിരാഗാന്ധിക്ക് മനേക് ഷായോട് ഉണ്ടായ അതൃപ്‌തി, കോൺഗ്രസ് അദ്ദേഹത്തോട് കാട്ടിയ നന്ദികേട് മറക്കാനാകില്ല! സന്ദീപ് വചസ്‌പതി കുറിക്കുന്നു

1971ല്‍ നടന്ന യുദ്ധത്തില്‍ ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിലും ജമ്മു കാശ്മീരിലും പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ വര്‍ഷിച്ചത് ആയിരക്കണക്കിന് ബോംബുകള്‍. ഏതെല്ലാം തരണമ് ചെയ്ത രാജ്യത്തിന്റെ യഥാർത്ഥ ശക്തി 1971ലെ യുദ്ധ വിജയത്തോടെയാണ് ലോകം തിരിച്ചറിഞ്ഞതെന്ന് ബിജെപി നേതാവ് സന്ദീപ വചസ്‌പതി കുറിക്കുന്നു. ഇന്ദിരാഗാന്ധിയുടെ വിജയം അംഗീകരിക്കുന്നുണ്ടെങ്കിലും അന്നത്തെ വിജയത്തിന് തന്ത്രങ്ങൾ മെനഞ്ഞ സാം മനേക് ഷായോട് കോൺഗ്രസ് കാണിച്ച നന്ദികേട് മറക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.
'പാകിസ്ഥാനെ കീഴ്‌പ്പെടുത്തി വിഭജിച്ച് ബംഗ്ലാദേശ് എന്ന രാജ്യം സൃഷ്‌ടിക്കാൻ ഇന്ത്യൻ സൈന്യത്തിന് വെറും 13 ദിവസമേ വേണ്ടി വന്നുള്ളൂ. 1962 ലെ നാണക്കേടിൽ നിന്ന് രാജ്യം കരകയറിയതും ഈ വിജയത്തോടെയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി എന്ന നിലയിൽ ശ്രീമതി ഇന്ദിരാഗാന്ധിക്കും ഈ വിജയത്തിൽ വലിയ പങ്കുണ്ട്. അത് അംഗീകരിക്കുമ്പോൾ തന്നെ അന്നത്തെ വിജയ ശിൽപ്പിയായിരുന്ന സാം മനേക് ഷാ എന്ന ഇന്ത്യയുടെ ആദ്യ ഫീൽഡ് മാർഷലിനോട് പിന്നീട് കോൺഗ്രസ് ഭരണകൂടങ്ങൾ കാണിച്ച നന്ദികേട് മറക്കാനാകില്ല.' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സാം ഹോർമുസ്ജി ഫ്രാംജി ജംഷഡ്‌ജി മനേക് ഷാ എന്ന സാം ബഹാദൂറിന് ഫീൽഡ് മാർഷൽ പദവി
കിട്ടുന്നത് യുദ്ധവിജയത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം 1973 ലാണ്. ജനുവരി 3 ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സാംമനേക് ഷാ എന്ന യുദ്ധ തന്ത്രജ്ഞനെ രാജ്യം ഫീൽഡ് മാർഷൽ പദവി നൽകി ആദരിച്ചു. പ്രതിരോധ രംഗത്തെ കീഴ്‌വഴക്കം അനുസരിച്ച് ഫീൽഡ് മാർഷൽമാർ വിരമിക്കാറില്ല. അതായത് ഔദ്യോഗികമായി വിരമിച്ചാലും സാങ്കേതികമായി അവർ സേനയുടെ ഭാഗമായിരിക്കും.എന്ന് മാത്രമല്ല അതത് സേനാ തലവൻമാരുടെ ശമ്പളത്തിന് തുല്യമായ ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കിട്ടാൻ അർഹരുമായിരിക്കും. എന്നാൽ ഇത് മനേക് ഷായ്ക്ക് നിഷേധിക്കപ്പെട്ടു. ഒടുവിൽ, രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുൾകലാം ഇടപെട്ടാണ് മനേക് ഷായ്ക്ക് തടഞ്ഞുവെക്കപ്പെട്ട ആനൂകൂല്യങ്ങൾ എത്തിച്ചു നൽകിയത്. 1.6 കോടി രൂപയുടെ ചെക്കുമായി കേന്ദ്ര പ്രതിരോധ സെക്രട്ടറി എത്തുമ്പോഴേക്കും ഷാ മരണക്കിടക്കയിൽ ആയിരുന്നു.
മരണശേഷവും മനേക് ഷായെ അവഹേളിക്കുന്ന സമീപനമാണ് അന്നത്തെ കേന്ദ്രസർക്കാർ കാണിച്ചത്. 2008 ജൂൺ 27 ന് നീലഗിരിയിലുള്ള വെല്ലിംഗ്ടൺ പട്ടാള ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയ ആ ധീരപോരാളിയ്ക്ക് അർഹമായ ആദരം നൽകാൻ മൻമോഹൻസിംഗ് സർക്കാർ തയ്യാറായില്ല. രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, 3 സേനാ തലവൻമാർ തുടങ്ങി ആരും തന്നെ സാംബഹാദൂറിനെ യാത്രയയ്ക്കാൻ എത്തിയില്ല.(എ.കെ ആന്റണി ആയിരുന്നു അന്ന് പ്രതിരോധ മന്ത്രി.) പ്രതിരോധ സഹമന്ത്രി പള്ളം രാജു മാത്രം കടമ നിർവഹിച്ച് മടങ്ങി.
71 ലെ യുദ്ധ വിജയത്തിന് ഏക അവകാശി ഇന്ദിര മാത്രമായിരുന്നു എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം.യുദ്ധ വിജയത്തിന് ശേഷം മനേക് ഷായ്ക്ക് കിട്ടിയ ജനപ്രീതിയിൽ ഇന്ദിരാഗാന്ധി തന്നെ അസ്വസ്ഥയായിരുന്നു. സാം തന്റെ ഭരണത്തെ അട്ടിമറിക്കുമോ എന്ന് പോലും ഇന്ദിര സംശയിച്ചിരുന്നു.
ഷാ തന്നെ അതിന് മറുപടി നൽകിയെങ്കിലും ഇന്ദിര പൂർണ്ണ തൃപ്തയായിരുന്നില്ല. മരണ ശേഷം ഷായുടെ സൽപ്പേര് കളങ്കപ്പെടുത്താനായിരുന്നു കോൺഗ്രസ് ശ്രമം.കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജയറാം രമേശ്, മുൻ വ്യോമസേനാ ഉപമേധാവി അർജ്ജുൻ സുബ്രഹ്മണ്യം എന്നിവർ ഇന്ദിരാഗാന്ധിയെപ്പറ്റിയും 71 ലെ യുദ്ധത്തെയും പറ്റി എഴുതിയ 2 പുസ്തകങ്ങളിലും സാംബഹാദൂറിനെ ഇകഴ്ത്തി ഇന്ദിരയെ പുകഴ്ത്തുകയാണ് ചെയ്തിട്ടുള്ളത്.
കോൺഗ്രസ് നേതൃത്വത്തിന് അനഭിമതരായിട്ടുള്ള എല്ലാവരോടും അവർ ഇങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്. സുഭാഷ് ചന്ദ്രബോസിനും സർദാർ പട്ടേലിനും അംബേദ്കറിനും കിട്ടാത്ത ആദരം സാം ബഹാദൂറിന് കിട്ടണമെന്ന് ആഗ്രഹിക്കാനാവില്ലല്ലോ?'
https://www.facebook.com/Malayalivartha