സുഹൃത്തുക്കളോടൊപ്പം മണപ്പുറത്തെത്തിയ യുവാവ് പുഴയില്‍ ചാടി മരിച്ചു , മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

സുഹൃത്തുക്കളോടൊപ്പം മണപ്പുറത്തെത്തിയ യുവാവ് പുഴയില്‍ ചാടി മരിച്ചു. മുമ്പും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ പോലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
ആലുവയ്ക്കടുത്ത് എടയാര്‍ ബിനാനിപുരം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് (23) മണപ്പുറം പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സുഹൃത്തുക്കളോടൊപ്പം എത്തിയ യുവാവ് അവരുടെ കണ്ണ് വെട്ടിച്ചാണ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
അതേസമയം പ്രണയനൈരാശ്യമാണ് യുവാവ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. മുന്‍പ് പുഴയില്‍ ചാടാനെത്തിയപ്പോള്‍ കണ്‍ട്രോള്‍ റൂം പോലീസെത്തി യുവാവിനെ പിന്‍തിരിപ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha