കോട്ടയത്തെ മലിനീകരണ ബോർഡ് ഉദ്യോഗസ്ഥൻ ഒരു സംരംഭകനോട് പറഞ്ഞത് ചോദിക്കുന്ന പണം തരാൻ ഇ ല്ലെങ്കിൽ പോയി ആത്‍മഹത്യ ചെയ്തുകൂടെ എന്ന് ..ഒടുവിലിപ്പോൾ ആ ഉദ്യോഗസ്ഥൻ തന്നെ വെട്ടിലായിരിക്കുന്നു ... വിജിലൻസ് തപ്പിയപ്പോൾ ഉദ്യോഗസ്ഥന്റെ അടുക്കളയിലും അലമാരയിലും കക്കൂസിലും വരെ നോട്ട് കെട്ടുകൾ ....എല്ലാം കൈക്കൂലിപ്പണം ......എല്ലാം കൈക്കൂലിപ്പണം ..

മലിനീകരണ നിയന്ത്രണ ബോർഡ് കായ്ക്കുന്ന മരം ആണ് .അത് കൊണ്ടുതന്നെ ആ ഓഫീസിലെ ഉദ്യോഗസ്ഥർക്കൊക്കെ ഇഷ്ടം പോലെ കൈക്കൂലിയും ലഭിക്കും . കേരളത്തിൽ ഏതെങ്കിലും ഒരു സാധാരണക്കാരൻ എന്തെങ്കിലും സംരംഭം തുടങ്ങി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് പിന്നെ ചാകരയാണ് .
ആവശ്യപ്പെട്ട പണം കിട്ടിയില്ലെങ്കിൽ ഈ ഉദ്യോഗസ്ഥർ സ്ഥാപനത്തിന്റെ ലൈസൻസ് തന്നെ റദ്ദാക്കും .
കൈക്കൂലി കേസിൽ പിടിയിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥന്‍റെ ഫ്ലാറ്റിലെ റെയ്ഡിൽ വിജിലൻസ് സംഘം കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ.പ്ലാസ്റ്റിക് കവറുകളിൽ അടുക്കളയിലും ബക്കറ്റിലുമൊക്കെ സൂക്ഷിച്ചിരിക്കുകയായിരുന്നു നോട്ടുകൾ. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്‍റെയും പത്ത് വിദേശരാജ്യങ്ങൾ സന്ദർശിച്ചതിന്‍റെയും രേഖകൾ വിജിലൻസ് കണ്ടെത്തി
അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് (Pollution Control Board) ജില്ലാ ഓഫീസർ എ എം ഹാരിസിന്റെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപയാണ് വിജിലൻസ് (Vigilance) കണ്ടെത്തിയത് . ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ് തുക കണ്ടെത്തിയത്.
നോട്ടുകെട്ടുകളുടെ കൂമ്പാരമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിൽ നോട്ടുകൾ. ഓരോ കവറിലും അൻപതിനായിരത്തോളം രൂപ! ഇവ സൂക്ഷിച്ചിരുന്നത് ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിനറ്റിന്റെ അടിയിലും അലമാരയിലും ഒക്കെയായിട്ടായിരുന്നു.പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്ലാറ്റിൽ ഉണ്ടായിരുന്നു.
ആലുവയിലെ ഫ്ലാറ്റ് 80 ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഫ്ലാറ്റിന് പുറമേ തിരുവനന്തപുരത്ത് 2000 ചതുരശ്ര അടി വിസ്തീർണമുള്ള വീടും പന്തളത്ത് 33 സെന്റ് ഭൂമിയും ഇയാൾക്കുണ്ടെന്ന് കണ്ടെത്തി. ഒരു ലക്ഷം രൂപയുടെ ഹോം തിയേറ്ററും രണ്ടുലക്ഷം രൂപയുടെ ടിവിയുമെല്ലാമായി അത്യാഡംബരത്തോടെയുള്ള ജീവിതമായിരുന്നു എ എം ഹാരിസിന്റെത്
വിജിലൻസ് ഡിവൈഎസ്പിമാരായ കെ എ വിദ്യാധരൻ (കോട്ടയം യൂണിറ്റ്), എ കെ വിശ്വനാഥൻ ( റേഞ്ച് )എന്നിവിരുടെ നേതൃത്വത്തിലായിരുന്ന് റെയ്ഡും അറസ്റ്റും. ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇന്നലെ ഇയാൾ അറസ്റ്റിലായത്.
ഇയാളുടെ കൈയിൽ നിന്ന് 25,000 രൂപ പിടിച്ചെടുത്തിരുന്നു. ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുൻ ജില്ലാ ഓഫീസർ ജോസ് മോൻ കേസിൽ രണ്ടാം പ്രതിയാണ്.
മലിനീകരണ നിയന്ത്രണ ബോർഡുകളിലെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങൾ ശരിവെക്കുന്നതാണ് റെയ്ഡിലെ കണ്ടെത്തൽ
പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യൻ അനുബന്ധ സ്ഥാപനം 2016 ലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിനെതിരെ അയൽവാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നൽകി. ഇതോടെയാണ് സ്ഥാപന ഉടമ ജോസ് സെബാസ്റ്റ്യൻ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ചത്.
എന്നാൽ അന്നു മുതൽ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് ബാസ്റ്റ്യൻ പറയുന്നു. ഒരു ലക്ഷം രൂപയാണ് മുൻ ജില്ലാ ഓഫീസർ ആയ ജോസ് മോൻ ആവശ്യപ്പെട്ടത്. ഒടുവിൽ കൈക്കൂലി നൽകാതെ വന്നതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും തടസ്സപ്പെടുകയായിരുന്നു
https://www.facebook.com/Malayalivartha