ലുലുമാൾ തിരുവനന്തപുരത്തും യാഥാർഥ്യമായി... 5000 മുതൽ 10000 പേർക്ക് തൊഴിലവസരങ്ങൾ എന്ന് രാഷ്ട്രീയ നേതാക്കൾ...മോദിയെയും പിണറായി വിജയനെയും ഒരേ പോലെ പുകഴ്ത്തി യൂസഫലിയുടെ ബിസിനസ് ബുദ്ധി... അമേരിക്കയിലും വിദേശത്തും വാൾമാർട് നിൽക്കുന്നതു പോലെ ഇനി ഇന്ത്യയിലും ലുലുമാൾ തലയുയർത്തും.. എന്നാൽ ഒരിടത്ത് യൂസഫലി തലയുയർത്തി പറന്നു പൊങ്ങുമ്പോൾ മറ്റൊരിടത്ത് ചിറകൊടിഞ്ഞു തളർന്നു വീഴുന്ന ചെറുകിട വ്യവസായികളെ നമുക്ക് സൗകര്യപൂർവം മറക്കാം

അങ്ങനെ ലുലുമാൾ തിരുവനന്തപുരത്തും യാഥാർഥ്യമായി . 5000 മുതൽ 10000 പേർക്ക് തൊഴിലവസരങ്ങൾ എന്ന് രാഷ്ട്രീയ നേതാക്കൾ. മുൻപ് കൊച്ചിയിലെ ഇടപ്പള്ളിയിലായിരുന്നു ലുലുമാൾ ഉണ്ടായിരുന്നത്..
ലുലുമാൾ തിരുവനന്തപുരത്ത് എന്ന് കേട്ടപ്പോൾ തന്നെ വിമർശനങ്ങളുടെ പെരുമഴയായിരുന്നു.. ചതുപ്പുനിലം നികത്തി ബഹുനില കെട്ടിട പണിയുന്നു, യൂസഫലിയ്ക്ക് സിആർ ഇസഡും മറ്റ് തീരദേശ നിയമങ്ങളും ബാധകമല്ലേ എന്നൊക്കെ ആയിരുന്നു ഉയർന്നുകേട്ട ആരോപണങ്ങൾ
എന്നാൽ യൂസഫലിയ്ക്ക് കൂട്ടായി നമ്മുടെ ഭരണാധികാരികൾ ഒത്തുചേർന്നപ്പോൾ ലുലുമാൾ യാഥാർഥ്യമായി മാറി .ഗൾഫിലെ സാമ്പത്തിക മാന്ദ്യം തന്നെയാണ് കേരളത്തിൽ തന്റെ ബിസിനസ് വ്യാപിപ്പിക്കാൻ യൂസഫലിയെ പ്രേരിപ്പിച്ചത്.
ലുലുമാളിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഒരു പക്ഷെ പതിനായിരങ്ങൾക്ക് ജോലി ലഭിക്കുമെന്നും പ്രതീക്ഷിക്കാം ..എന്നാൽ മറക്കരുതാത്ത ഒന്നുണ്ട് ... ലുലുമാൾ അങ്ങനെ തലയുയുയർത്തി നിൽക്കുമ്പോൾ തലകുമ്പിടേണ്ടിവരുന്ന ആയിരക്കണക്കിന് വ്യവസായികൾ തിരുവനന്തപുരത്ത് ഉണ്ടാകും
കച്ചവടത്തിൽ കുത്തകവൽക്കരണം സാമാന്യ നിയമം ആണ് .. അമേരിക്കയിലും വിദേശത്തും വാൾമാർട് നിൽക്കുന്നതു പോലെ ഇനി ഇന്ത്യയിലും ലുലുമാൾ തലയുയർത്തും.. എന്നാൽ ഒരിടത്ത് യൂസഫലി തലയുയർത്തി പറന്നു പൊങ്ങുമ്പോൾ മറ്റൊരിടത്ത് ചിറകൊടിഞ്ഞു തളർന്നു വീഴുന്ന ചെറുകിട വ്യവസായികളെയും നമുക്ക് കാണേണ്ടിവരും . ഈ സ്ഥാപനങ്ങളിൽ നിന്ന് തൊഴിൽ നഷ്ട്പ്പെട്ട് പുറത്തിറങ്ങുന്ന യുവാക്കളെയും നമുക്ക് കാണേണ്ടിവരും
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറയാനാകില്ലെന്ന് പറഞ്ഞ യൂസഫലി, പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ കയറിയ ശേഷം പ്രവാസികള്‍ക്ക് ഇന്ത്യയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിയമത്തില്‍ ഒരുപാട് ഇളവുകള്‍ നല്കിയതിനാലാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ തുടങ്ങാനായത് എന്നും പറഞ്ഞു വെച്ചു . മുഖ്യമന്ത്രിയെ അത്രയ്ക്കങ്പുകഴ്ത്താൻ യൂസഫലി തയ്യാറായില്ല എന്നതും ശ്രദ്ധേയം ..
കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് നഷ്ടത്തിലാകുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ലാഭത്തിലായാലും നഷ്ടത്തിലായാലും ജനിച്ച നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് മറ്റെവിടെ തുടങ്ങുന്നതിനേക്കാള്‍ സംതൃപ്തിയുണ്ട് എന്ന് പറഞ്ഞതിലും എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചില്ലേ എന്നും സംശയം
കോഴിക്കോട്ട് തുടങ്ങുന്ന മാളിന്റെ പണി ആരംഭിച്ചു. കോട്ടയത്ത് ഉടന്‍ ആരംഭിക്കും. മറ്റ് സംസ്ഥാനങ്ങളിലും ലുലു മാള്‍ വ്യാപിപ്പിക്കുന്നുണ്ട്. അഹമ്മദാബാദില്‍ പണി ആരംഭിച്ചു. മധ്യപ്രദേശില്‍ ഉടന്‍ ആരംഭിക്കും. ഇലക്‌ട്രോണിക് രംഗത്തും ലുലു ഗ്രൂപ്പ് പ്രവേശിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മത്സ്യ കയറ്റുമതി കൊച്ചിയില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
യൂസഫലിയുടെ അടുത്ത സുഹൃത്താണ് പിണറായി വിജയൻ ..എന്നാൽ ഇന്ത്യയിൽ കച്ചവടം വിജയിക്കണമെങ്കിൽ ബി ജെ പിയെയും സി പി എമ്മിനെയും ഒപ്പം നിൽക്കണമെന്ന് അദ്ദേഹത്തിന് അറിയാമെന്നു വ്യക്തം... കുറ്റം പറയരുതല്ലോ... കേരളത്തിൽ സംരംഭകരെ അടിച്ചോടിക്കാൻ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് പ്രത്യേക കഴിവാണല്ലോ... അസാമാന്യ കഴിവുള്ളവർക്കേ ഇവിടെ ഒരു ബിസിനസ് സംരംഭം വളർത്തിക്കൊണ്ടുവരാൻ പറ്റൂ... യൂസഫലി വിജയിക്കട്ടെ ...അതിൽ നമുക്ക് അഭിമാനിക്കാം
https://www.facebook.com/Malayalivartha