'വികസനം തടസപ്പെടുത്തുന്നവരെ മാറ്റാൻ ശ്രമിക്കുന്നയാൾ'; ലുലു മാളിന്റെ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂർ

തിരുവനന്തപുരം ലുലു മാളിന്റെ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തിരുവനന്തപുരം എം.പി ശശി തരൂർ. കേരളത്തിന്റെ വികസനങ്ങൾക്ക് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ശശിതരൂർ പറഞ്ഞു. താനും വികസനത്തിന് വേണ്ടി നിൽക്കുന്ന ആളാണ്. കേരളത്തിന് വേണ്ടി ചെയ്ത നല്ലകാര്യങ്ങൾ തുറന്നു പറയുമ്പോൾ അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
നേരത്തെ കെ. റെയിലിനെതിരെ യു.ഡി.ഫ് എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകിയ കത്തിൽ ശശിതരുർ ഒപ്പു വയ്ക്കാത്തത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.വിഷയത്തെ പറ്റി കൂടുതൽ പഠിക്കേണ്ടതുണ്ടായിരുന്നു എന്നായിരുന്നു തരൂരിന്റെ നിലപാട്.
https://www.facebook.com/Malayalivartha