യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു; ഭാഗ്യലക്ഷ്മിക്കു പുറമേ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയസന എന്നിവര്‍ പ്രതികൾ

യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഭാഗ്യലക്ഷ്മിക്കു പുറമേ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയസന എന്നിവര്‍ക്കെതിരെയും കുറ്റപത്രം നല്കി. അതിക്രമം, കൈയേറ്റം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2020 സെപ്റ്റംബര്‍ 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിജയ് പി. നായരുടെ പരാതിയില്‍ തമ്ബാനൂര്‍ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും ചൂട്ടിക്കാട്ടിയാണ് വിജയ് പരാതി നല്‍കിയത്.
കേരളത്തിലെ ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിജയ് പി. നായരെ കൈയേറ്റം ചെയ്തും തലയില്‍ കരിഓയില്‍ ഒഴിച്ചും പ്രതിഷേധിച്ചത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളായണി സ്വദേശി ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്തത്. കൈയേറ്റം ചെയ്യുന്നതിന്റെയും കരിഓയില്‍ ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇവര്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇനി ഒരു സ്ത്രീക്കെതിരേയും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് പറഞ്ഞായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. ഗാന്ധാരിയമ്മന്‍ കോവിലിനു സമീപമുള്ള ഇയാളുടെ മുറിയിലെത്തിയ മൂവരും വിജയ് പി. നായരെ കൊണ്ട് മാപ്പ് പറയിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ലൈവായി പുറത്തുവിടുകയായിരുന്നു.
https://www.facebook.com/Malayalivartha