പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍

പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി 100 ലേറെ പവന്‍ മോഷ്ടിച്ച കേസുകളില്‍ പ്രതിയാണ്. സ്‌കൂട്ടറില്‍ കറുത്ത കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയാണ് പ്രതി മോഷണം നടത്തിയിരുന്നത്.
ഈ മാസം അഞ്ചിന് പാലാരിവട്ടം സൗത്ത് ജനത റോഡില്‍ വെച്ച് ഇയാള്‍ രണ്ടര പവന്റെ മാല മോഷ്ടിച്ചിരുന്നു. അന്നുതന്നെ കടവന്ത്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച് 3 പവന്റെ മാലയും മോഷ്ടിച്ചു. ഈ പരാതികളില്‍ നടത്തിയ അന്വേഷണത്തിലാണ് ആലുവയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
കറുത്ത വസ്ത്രങ്ങള്‍ ആയതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ആളെ വ്യക്തമായിരുന്നില്ല. സഹോദരന്റെ പേരില്‍ എടുത്ത സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ മോഷ്ടിച്ച സ്വര്‍ണം വില്പന നടത്തിയിരുന്നത്. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, എന്നിവിടങ്ങളിലും ഇയാള്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha