ഗവര്‍ണ്ണറുടെ ഓഫീസിനായി സംസ്ഥാനം ചെലവഴിക്കുന്നത് 10 കോടിയിലേറെയോ? ഗവര്‍ണറുടെ ശമ്പളത്തിന് 42 ലക്ഷവും ഇഷ്ടാനുസരണം ചെലവഴിക്കാന്‍ 25 ലകഷവും; രാജ്ഭവനിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് അലവന്‍സും 5.77 കോടി; എന്റര്‍ടെയിന്‍മെന്റിനായി 2.50 ലക്ഷം;കരാര്‍ നിശ്ചയ പ്രകാരമുള്ള അലവന്‍സുകള്‍ 10.50 ലക്ഷം, സഞ്ചാര ചെലവുകള്‍ 11.70 ലക്ഷം കൂടാതെ മറ്റ് ചെലവുകള്‍ ഇനത്തില്‍ അധിക തുക സര്‍ക്കാര്‍ അനുവദിക്കും

ഗവര്‍ണര്‍ ഓഫീസിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്ന തുക 10.83 കോടി രൂപയെന്ന് ബജറ്റ് കണക്കുകള്‍. 2021- 22 ബജറ്റിലാണ് ഇത്രയും തുക വകയിരുത്തിയിരിക്കുന്നത്. ഗവര്‍ണ്ണര്‍ ശീര്‍ഷകത്തില്‍ സബ് മേജര്‍ ഹെഡ് 03 ന്റെ കീഴിലാണ് തുക വകയിരുത്തിയിരിക്കുന്നത്.
ഗവര്‍ണറുടെ ശമ്പളത്തിന് 42 ലക്ഷവും ഇഷ്ടാനുസരണം ചെലവഴിക്കാന്‍ 25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. രാജ്ഭവനിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് അലവന്‍സും 5.77 കോടിയാണ്. ഗാര്‍ഹിക ചെലവ് 3.65 കോടി , വൈദ്യസഹായം 48.19 ലക്ഷം, എന്റര്‍ടെയിന്‍മെന്റിനായി 2.50 ലക്ഷം, കരാര്‍ നിശ്ചയ പ്രകാരമുള്ള അലവന്‍സുകള്‍ 10.50 ലക്ഷം, സഞ്ചാര ചെലവുകള്‍ 11.70 ലക്ഷം കൂടാതെ മറ്റ് ചെലവുകള്‍ ഇനത്തില്‍ അധിക തുക സര്‍ക്കാര്‍ അനുവദിക്കും.
ദേശീയതലത്തില്‍ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങള്‍ സംസ്ഥാന തലത്തില്‍ കൈയ്യാളുന്നതിന് ഇന്ത്യന്‍ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ട പദവിയാണ് ഗവര്‍ണ്ണര്‍. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഈ പദവിയുടെ പേര് ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നാണ്.
യഥാര്‍ത്ഥ ഭരണനിര്‍വ്വഹണം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും സംസ്ഥാനത്തിന്റെ നാമമാത്ര ഭരണത്തലവന്‍ ആയി ഗവര്‍ണ്ണറെ നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന ഭരണത്തിലെ എല്ലാ ഉത്തരവുകളും ഗവര്‍ണ്ണറുടെ പേരിലാണ് ഇറക്കുന്നത്. രാഷ്ട്രപതിയാണ് അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ഗവര്‍ണ്ണര്‍മാരെ നിയമിക്കുന്നത്.
ഗവര്‍ണറുടെ നിയമനസമയത്തും റിട്ടയര്‍ ചെയ്യുന്ന അവസരത്തിലുള്ള ചെലവാണ് മറ്റ് ചെലവുകളായി വരുന്നത്. ആലങ്കാരിക പദവി എന്ന് അംബേദ്കര്‍ ഗവര്‍ണര്‍ പദവിയെ വിശേഷിപ്പിച്ചുവെങ്കിലും ഒരു വര്‍ഷം ഗവര്‍ണര്‍ക്കും പരിവാരങ്ങള്‍ക്കുമായി സംസ്ഥാന ഖജനാവിന് ചെലവഴിക്കേണ്ടി വരുന്നത് 10 കോടിക്ക് മുകളിലാണ്.
https://www.facebook.com/Malayalivartha