ഒരിക്കലും ലാഭകരമാകാത്ത പദ്ധതി പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കും; കെ-റെയില്‍ പദ്ധതിക്ക് എതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം; എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയായതിനാലാണ് അനുകൂലിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

കെ-റെയില്‍ പദ്ധതിക്ക് എതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കുന്ന തരത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നും അഭിപ്രായം ഉയര്‍ന്നു.
കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ-റെയിലിനല്ലെന്നും പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നുമാണ് അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയത്. കൊല്ലത്തുനിന്നുള്ള ആര്‍ രാജേന്ദ്രനാണ് വിമര്‍ശനം തുടങ്ങിവെച്ചത്. പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നുമുള്ള അഭിപ്രായത്തിനായിരുന്നു കൗണ്‍സിലില്‍ മേല്‍കൈ.
കോവിഡ് മൂലം ജനങ്ങള്‍ പ്രതിസന്ധി നേരിട്ടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന കെ-റെയില്‍ പദ്ധതിക്കാണോ അതോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കാണോ എന്നത് സംബന്ധിച്ച തീരുമാനം വേണമെന്നായിരുന്നു ആര്‍ രാജേന്ദ്രന്റെ ആവശ്യം. പദ്ധതി ഒരിക്കലും ലഭാകരമാകില്ല. പരിസ്ഥിതിക്ക് വലിയ തോതില്‍ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുന്മന്ത്രിമാരായ വി എസ് സുനില്‍കുമാറും കെ രാജുവും പദ്ധതിയെ വിമര്‍ശിച്ചു.
കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്പത്തികമായി പദ്ധതി താങ്ങാനാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും കൗണ്‍സില്‍ യോഗത്തിലെഏറെപ്പേരും ചൂണ്ടിക്കാണിച്ചു.
എന്നാല്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. സിപിഐ ആയിട്ട് പദ്ധതിയെ തകര്‍ത്തുവെന്ന ആക്ഷേപം കേള്‍ക്കുന്നത് ഗുണകരമല്ലെന്നും അതുകൊണ്ടാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ ലൈന്‍ പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 63,941 കോടിയാണ്. ഇതില്‍ കേന്ദ്രവിഹിതം 2150 കോടി രൂപയാണ്.
https://www.facebook.com/Malayalivartha