ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവശേഷം ഒളിവിൽ പോയ ഭർത്താവിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കണ്ണൂര്‍ പനയത്താം പറമ്ബ് സ്വദേശി പ്രമ്യക്കാണ് പരിക്കേറ്റത്. മദ്യപിച്ചെത്തിയ ഷൈലേഷ് കത്തി ഉപയോഗിച്ച് പ്രമ്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമ്യ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഓടി രക്ഷപ്പെട്ട ഷൈലേഷിലായി ചക്കരക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha