ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ട്....അത് ഞരമ്പുകളെയും മറ്റു ചില അവയവങ്ങളെയും ബാധിച്ചു....ശ്രീചിത്രയിലും വെല്ലൂരിലുമായി ചികിത്സ തുടരുകയാണ്...തന്നെ വിഷം തന്നു കൊല്ലാന്‍ ശ്രമം നടന്നതായി സരിത എസ്. നായരുടെ വെളിപ്പെടുത്തൽ

തന്നെ വിഷം തന്നു കൊല്ലാന്‍ ശ്രമം നടന്നതായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരുടെ വെളിപ്പെടുത്തൽ. കൊട്ടാരക്കര കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് നിർണ്ണായക വെളിപ്പെടുത്തലുമായി സരിത രംഗത്തെത്തിയത്. ആരാണ് ഇതിനു പിന്നിലെന്നറിയാമെങ്കിലും ഇപ്പോള്‍ പുറത്തു പറയാന്‍ സമയമായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ട്. അത് ഞരമ്ബുകളെയും മറ്റു ചില അവയവങ്ങളെയും ബാധിച്ചു. ശ്രീചിത്രയിലും വെല്ലൂരിലുമായി ചികിത്സ തുടരുകയാണ്. തനിക്കെതിരായുള്ള കേസുകള്‍ കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും സരിത പറഞ്ഞു.
2015ല്‍ കൊട്ടാരക്കര കരിക്കത്തില്‍വെച്ച് സരിത എസ് നായരുടെ വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നതുമായി ബന്ധപ്പെട്ട കേസാണ് കൊട്ടാരക്കര കോടതിയില്‍ പരിഗണിച്ചിരുന്നത്. ഇരുകൂട്ടര്‍ക്കും സത്യാവസ്ഥ ബോധ്യമായതോടെ കേസ് ഒത്തുതുതീര്‍ന്നതായും അവര്‍ വ്യക്തമാക്കി. സരിത എസ്. നായരുമായി ബന്ധപ്പെട്ട മറ്റൊരു കേസുകൂടി ഇനി കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha