കോഴിക്കോട് മത്സ്യവില്‍പ്പനക്കാരിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ പൊലിസ് സംരക്ഷിക്കുന്നു: പരാതിയുമായി ഭാര്യ രംഗത്ത്, പ്രതിയെ തടഞ്ഞു നിർത്തിയ പ്രദേശവാസികൾക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്: ഗുരുതരമായ സംഭവം കേവലം കുടുംബപ്രശ്‌നമായി ഒതുക്കാൻ പൊലിസ് നീക്കം, പന്ത്രണ്ട് വർഷത്തിനിടെ പ്രതി യുവതിയെ ആക്രമിച്ചത് നിരവധി തവണ

കോഴിക്കോട് ഭാര്യയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഭർത്താവ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതോടെ ജാമ്യത്തിലിറങ്ങി. പ്രതി വീണ്ടും ആക്രമണം നടത്തിയതായി പരാതി. പ്രതിയെ തടഞ്ഞു നിർത്തിയ പ്രദേശവാസികൾക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസും. ഇത്രയും ഗുരുതരമായ സംഭവം കേവലം കുടുംബപ്രശ്‌നമായി ഒതുക്കാനാണ് പൊലീസ് നീക്കമെന്ന് ആക്രമണത്തിനിരയായ ശ്യാമിലി ആരോപിച്ചു.
ശ്യാമിലിയെ ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരെത്തെ പുറത്തു വന്നതായിരുന്നു. കാട്ടുവയല്‍ കോളനിയിലെ നിധീഷ് അന്ന് അറസ്റ്റിലായെങ്കിലും പിന്നീട് യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ജാമ്യത്തിലിറങ്ങുകയായിരുന്നു. ഗാര്‍ഹിക പീഡനം, കൊല്ലാന്‍ വേണ്ടിയല്ലാത്ത ആക്രമണം തുടങ്ങിയ വകുപ്പുകളായിരുന്നു നടക്കാവ് പൊലീസ് നിധീഷിന് മേല്‍ ചുമത്തിയത്.
ജാമ്യത്തിലിറങ്ങിയ നിധീഷ് അശോകപുരത്തുള്ള ശ്യാമിലിയുടെ മീന്‍കടയില്‍ വീണ്ടും ഇതുപോലെ ആക്രമണത്തിന് എത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ തടഞ്ഞതോടെ നിധീഷ് തിരിച്ചുപോയി. നിധീഷിന്റെ പരാതിയില്‍ സ്ഥലത്തെ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചുമത്തി നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിയിൽ നിന്നും, കുടുംബ പ്രശ്നമല്ല, ആസൂത്രിതമായ രീതിയിലെ ആക്രമണമാണ് നേരിടുന്നതെന്ന് പ്രതി ആരോപണമുന്നയിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിധീഷിന് നടക്കാവ് പൊലീസിലെ ചിലരുമായി ശക്തമായ രീതിയിലെ ബന്ധമുണ്ടെന്ന് തരത്തിൽ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. നടക്കാവ് എസ് ഐ കൈലാസ്‌നാഥിനെതിരെയാണ് പ്രധാന ആരോപണം. ജാമ്യത്തിലിറങ്ങിയ പ്രതിയിൽ വധഭീഷണിയുണ്ടെന്ന് കാണിച്ച് ശ്യാമിലി വനിതാ കമ്മീഷന് വീണ്ടും പരാതി നൽകി.
ശ്യാമിലി അന്ന് വിഡിയോയിൽ പറഞ്ഞത്. "പെട്രോള്‍ ഒഴിച്ച് എന്നെ കത്തിച്ച് കൊല്ലുമെന്നാണ് അയാള്‍ പറഞ്ഞിട്ടുള്ളത്. എനിക്ക് ഇനി ധൈര്യത്തോടെ ആ റോഡില്‍ നില്‍ക്കാന്‍ പറ്റില്ല. അതൊന്ന് ഇല്ലാതാക്കി തരണം. എനിക്ക് എന്റെ മക്കളെ നോക്കണമെങ്കില്‍ ഇയാള്‍ക്കെതിരെ നിയമനടപടി വരണം" എന്നാണ്. 12 വർഷത്തിനിടെ നിരവധി തവണ ഭർത്താവ് നിധീഷ് ആക്രമിച്ചിട്ടുണ്ട്. പരാതി നൽകിയാലും നടക്കാവ് പൊലീസ് കേസെടുത്തില്ലന്ന് ശ്യാമിലി പറയുന്നു .
ഗാർഹിക പീഡന പരാതിയിൽ നടപടിയെടുത്തില്ലെന്ന് വീണ്ടും പൊലീസിനെതിരെ ശക്തമായ രീതിയിൽ ആരോപണങ്ങളും ഉയർന്നിരുന്നതാണ്. നിരന്തരം മർദിക്കുന്ന ഭർത്താവിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ശ്യാമിലി പറയുന്നു. ശ്യാമിലിയുടെ മീൻ വിൽപ്പന കേന്ദ്രത്തിൽ അക്രമം നടത്തിയിട്ടും നിധിഷിനെ പിടികൂടാൻ പൊലീസ് തയ്യാറായില്ല.
ശ്യാമിലിയും കുടുംബoഗങ്ങളും പലതവണ നിധീഷിൻ്റെ ആക്രമണത്തിനിരയായിട്ടുണ്ട്. മൂന്ന് പെൺകുട്ടികളെയും വയോധികരായ മാതാപിതാക്കളെയും ഉപജീവനത്തിനായി ആരംഭിച്ച മീൻകടയാണ് നിധീഷ് തകർത്തത്. കക്കോടി ലക്ഷം വീട് കോളനിയിലെ സ്വന്തം വീട്ടിലാണിപ്പോൾ ശ്യാമിലിയും കുട്ടികളും കഴിയുന്നത്. രണ്ട് കുത്തുകേസുകളിൽ പ്രതിയാണ് നിധീഷ്.
https://www.facebook.com/Malayalivartha