മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയില്‍ കേരളം പരാജയപ്പെട്ടു; മൗനം വെടിയാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയില്‍ കേരളം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മേല്‍നോട്ടസമിതിയില്‍ കേരളത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാരിനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി കേരളത്തെ പരിഹസിക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ അന്വേഷിക്കണം. ജനങ്ങളെ സര്‍ക്കാര്‍ നിരന്തരം കബളിപ്പിക്കുകയാണ്. മേല്‍നോട്ടസമിതി കേരളത്തിന്റെ നേട്ടമായിരുന്നു. സംസ്ഥാനപ്രശ്നങ്ങള്‍ അതില്‍ കൃത്യമായി ഉന്നയിക്കപ്പെട്ടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ മൗനം വെടിയാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha