വനിത ഡോക്ടറെ ഭീഷണി മുഴക്കി കൈയ്യേറ്റം ചെയ്‌തെന്ന് പരാതി: മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്പെന്‍ഷന്‍; അനീഷ് മോന് എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്

നൈറ്റ് ഡ്യൂട്ടിക്കിടെ വനിത ഹൗസ് സര്‍ജനെ കൈയേറ്റംചെയ്ത സംഭവത്തില്‍ മന്ത്രിയുടെ ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു.
മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന്‍ അനീഷ്‌മോനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. നേരത്തെ സംഭവത്തില്‍ അനീഷ്‌മോനെതിരേ അമ്പലപ്പുഴ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായിരുന്നു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ആശുപത്രിയിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. അനീഷ്‌മോന്റെ പിതാവ് കുഞ്ഞുകുഞ്ഞ് പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി നില വഷളായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അടിയന്തരപരിചരണം നല്‍കാന്‍ പ്രത്യേക മുറിയിലേക്കു മാറ്റുന്നതിനിടെയാണ് അനീഷ്‌മോന്‍ സ്ഥലത്തെത്തിയത്.
രോഗി മരിച്ചതോടെ രോഷാകുലനായ അനീഷ്‌മോന്‍ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റംചെയ്യുകയും ഭീഷണിമുഴക്കുകയും ചെയ്തതായാണ് പരാതിയിലുണ്ട്. വനിതാ ഹൗസ് സര്‍ജന്റെ മൊഴിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാര്‍ സമരം ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha