തനിക്ക് വിഷം തന്നു കൊല്ലാന്‍ ശ്രമം നടന്നതായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍

തനിക്ക് വിഷം തന്നു കൊല്ലാന്‍ ശ്രമം നടന്നതായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍. കൊട്ടാരക്കര കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്.
വിഷ ബാധയെ തുടര്‍ന്ന് വെല്ലൂരും തിരുവനന്തപുരത്തുമായി താന്‍ ചികിത്സയിലാണെന്നും വിഷം നാഡികളെയും ബാധിച്ചെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കീമോ തെറപ്പിയുള്‍പ്പെടെയുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണെന്നും അതീജീവനത്തിനു ശേഷം ഇത് ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
https://www.facebook.com/Malayalivartha