ഡെലിവറി ബോയ് ചമഞ്ഞെത്തി യുവതിയുടെ മാല കവര്‍ന്നു; ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വീട്ടില്‍ കയറിയത്

ഡെലിവറി ബോയ് ചമഞ്ഞ് വീട്ടില്‍ കയറി യുവതിയുടെ മാല കവര്‍ന്നു. കൂവപ്പള്ളി ആലമ്പരപ്പ് അജിത്തിന്റെ ഭാര്യ ഊര്‍മിളയുടെ (23) മാലയാണ് കവര്‍ന്നത്. തോളില്‍ ഡെലിവറി ബാഗ് തൂക്കിയെത്തിയ യുവാവ് ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വീട്ടില്‍ കയറിയത്.
തോളില്‍ ബാഗുണ്ടായിരുന്നതിനാല്‍ യുവതിക്ക് സംശയം തോന്നിയില്ല. മാല പൊട്ടിക്കാന്‍ ശ്രമിച്ചതോടെ യുവതി തടഞ്ഞെങ്കിലും മുഖത്തിടിച്ച് വീഴ്ത്തിയശേഷം കടന്നുകളയുകയായിരുന്നു. രണ്ടുപേരാണ് എത്തിയതെന്ന് പിന്നീട് യുവതി പൊലീസിന് മൊഴിനല്‍കി.
മോഷ്ടാവിന്റെ പിന്നാലെ ഓടിയപ്പോള്‍ റോഡില്‍ മറ്റൊരാള്‍ ബൈക്കില്‍ കാത്തുനില്‍പുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. നഷ്ടമായ മാല മുക്കുപണ്ടമാണെന്നും താലി സ്വര്‍ണമായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha