ബിന്ദുവിന്റെ കൊമ്പൊടിച്ച് കാനം... ആ ‘സസ്പെൻസ്’ പൊളിച്ചു! ഞെട്ടലോടെ പിണറായി...

മര്യാദകൾക്ക് യോജിച്ചതല്ലാത്തെ പ്രവർത്തികൾ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോൾ ശക്തമായ വിമർശനം പലഘട്ടങ്ങളിലും സിപിഐ ഉയർത്താറുണ്ട്. അത്തരത്തിൽ വന്നിട്ടുള്ള സംഭവങ്ങളിലാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവുമധികം വെള്ളം കുടിച്ചിട്ടുള്ളത്. വിവാദ വിഷയങ്ങളിലെല്ലാം സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കി തന്നെയാണ് സിപിഐയും തങ്ങളുടെ ധാർമികത വ്യക്തമാക്കുന്നത്. അനീതിക്കെതിരെ ഇപ്പോഴും ശക്തമായ പ്രതിഷേധം അവർ ഉയർത്താറുമുണ്ട്.
അത്തരത്തിൽ ഒരു സംഭവം തന്നെയാണ് നിലവിൽ ഉണ്ടായിരിക്കുന്നത് എന്ന് വേണം പറയാൻ. നിലവിൽ കത്തി നിൽക്കുന്ന വിവാദ വിഷമായ വിസി നിയമനത്തിലും അത്തരത്തിൽ ഒരു നിലാപാട് തന്നെയാണ് അവർ സ്വീകരിച്ചിരിക്കുന്നത്. അതായത്, കണ്ണൂര്‍ സര്‍വകലാശാലയിലെ വിസി പുനര്‍ നിയമനത്തില്‍ ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ നടപടിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് എത്തിയത് തന്നെയാണ്.
പുനര്‍നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് മന്ത്രിക്ക് അധികാരമുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയുടെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ വെച്ച് നടക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു വിസി പുനര്‍നിയമനത്തില്‍ അദ്ദേഹം നിലപാട് അറിയിച്ചത്.
സി.പി.ഐയുടെ സംസ്ഥാന കൗണ്‍സിലില്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാനം വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. പാര്‍ട്ടിയുടെ നിലപാടാണ് കാനം ഇതിലൂടെ അവതരിപ്പിച്ചത്.
സംസ്ഥാന കൗണ്‍സിലില്‍ മുന്‍ മന്ത്രിമാരും മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ മന്ത്രിക്കെതിരെ രംഗത്തെത്തി. എന്നാല്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്ന് പറയാന്‍ കാനം തയ്യാറായില്ല. അത്തരം ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ഒപ്പം തന്നെ ഒരു സസ്പെൻസ് കൂടി അദ്ദേഹം പൊളിച്ചിരിക്കുകയാണ്. എന്നുവച്ചാൽ പിണറായിക്ക് നെഞ്ചിടിപ്പ് വർധിക്കുന്ന ഒരു കാര്യം തന്നെയാണ്. സിപിഐഎം വിട്ട് സിപിഐലേക്ക് കൂടുതല്‍ പേര്‍ വരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍ സിപിഐലേക്ക് വരുമോയെന്ന ചോദ്യത്തിന് ചില കാര്യങ്ങള്‍ സസ്‌പെന്‍സായി നില്‍ക്കട്ടെ എന്നും കാനം പറഞ്ഞു.
അതിലും എന്തോ ചിലത് ഒളിഞ്ഞു കിടക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. എസ്.രാജേന്ദ്രനെതിരെ മുൻ മന്ത്രി എം.എം.മണി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സിപിഎം മറയൂർ ഏരിയ സമ്മേളനത്തിലാണ് എം.എം.മണി രാജേന്ദ്രനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
അതേസമയം, കെ-റെയില്‍ പദ്ധതിക്കെതിരേ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ-റെയിലിനല്ലെന്നും പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നും വിമര്‍ശനം ഉയര്‍ന്നു.
ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കുന്ന തരത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നുമുള്ള അഭിപ്രായത്തിനായിരുന്നു കൗണ്‍സിലില്‍ മേല്‍കൈ. കൊല്ലത്തുനിന്നുള്ള ആര്‍ രാജേന്ദ്രനാണ് വിമര്‍ശനം തുടങ്ങിവെച്ചത്.
കോവിഡ് മൂലം ജനങ്ങള്‍ പ്രതിസന്ധി നേരിട്ടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന കെ-റെയില്‍ പദ്ധതിക്കാണോ അതോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കാണോ എന്നത് സംബന്ധിച്ച തീരുമാനം വേണമെന്നായിരുന്നു ആര്‍ രാജേന്ദ്രന്റെ ആവശ്യം. പദ്ധതി ഒരിക്കലും ലഭാകരമാകില്ല. പരിസ്ഥിതിക്ക് വലിയ തോതില്‍ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുന്‍മന്ത്രിമാരായ വിഎസ് സുനില്‍കുമാറും കെ രാജുവും പദ്ധതിയെ വിമര്‍ശിച്ചു.
കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്പത്തികമായി പദ്ധതി താങ്ങാനാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും കൗണ്‍സില്‍ യോഗത്തിലെഏറെപ്പേരും ചൂണ്ടിക്കാണിച്ചു. എന്നാല്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. സിപിഐ ആയിട്ട് പദ്ധതിയെ തകര്‍ത്തുവെന്ന ആക്ഷേപം കേള്‍ക്കുന്നത് ഗുണകരമല്ലെന്നും അതുകൊണ്ടാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha